കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിയാരം മെഡിക്കല്‍ കൊളെജ് സര്‍ക്കാര്‍ ഏറ്റെടുക്കും

  • By Meera Balan
Google Oneindia Malayalam News

Pariyaram
തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കൊളെജ് ഉപാധികളോടെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിന് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. ഹൈക്കോടതിയിലെ കേസ് തീരുന്നതനുസരിച്ചാണ് ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കുക. ഉപാധികളോടെ ഏറ്റെടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചതെങ്കിലും ഉപാധികള്‍ വെളിപ്പെടുത്തിയിട്ടില്ല.

കണ്ണൂര്‍ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം. ഹൈക്കോടതിയിനല്‍ നിലവിലുള്ള കേസ് തീരുമാനമായില്‍ മെഡിക്കല്‍ കൊളെജ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും. മെഡിക്കല്‍ കൊളെജിന്റെ ആസ്തിയും ബാധ്യതയും കണക്കാക്കാന്‍ സര്‍ക്കാര്‍ കണ്ണൂര്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു.

മന്ത്രിസഭയോഗത്തിലാണ് പരിയാരം മെഡിക്കല്‍ കൊളെജ് ഏറ്റെടുക്കാനുള്ള തീരുമാനം ഉണ്ടായത്. മുന്‍പ് പരിയാരം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് കരുതി നീക്കം ഉപേക്ഷിച്ചിരുന്നു. 1993 ല്‍ എംവി രാഘവലന്‍ മുന്‍കൈ എടുത്താണ് പരിയാരം മെഡിക്കല്‍ കൊളെജ് സ്ഥാപിച്ചത്. കെഎസ്ആര്‍ടിസി പെന്‍ഷന്‍ ഫണ്ട് രൂപീകരണം സംബന്ധിച്ച് തീരുമാനം എടുക്കാന്‍ മന്ത്രി സഭ യോഗത്തില്‍ കഴിഞ്ഞില്ല. 1

English summary
Government decided to takeover Pariyaram Medical College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X