പണം ചെലവാക്കുന്നതില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി; 'ക്ഷേമപെന്ഷന് മുടങ്ങരുത്'
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ പണം ചെലവഴിക്കുന്നതിന് മുന്‍ഗണനാക്രമം നിശ്ചയിക്കണം എന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര സര്‍ക്കാര്‍ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ഇതിലാണ് സുപ്രധാന നിര്‍ദേശം.
എന്നാല്‍ ക്ഷേമപെന്ഷന് അടക്കമുള്ള ആനുകൂല്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും മുടങ്ങാന്‍ പാടില്ല എന്നും മുഖ്യമന്ത്രി നിഷ്കര്‍ഷിച്ചു. ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി സംസ്ഥാനത്തിന്റെ ധനസ്ഥിതി യോഗത്തില്‍ വിശദമാക്കി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കുറച്ചതിന്റെ കാരണം തേടി കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനം കത്തയച്ചിരുന്നു. എന്നാല്‍ ഇതുവരെ കത്തിന് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കടമെടുക്കാന്‍ കഴിയുന്ന തുകയില്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ കുറവാണ് വരുത്തിയിരിക്കുന്നത്. അതിനാല്‍ വരും മാസങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും എന്ന് ഉറപ്പാണ്. നേരത്തെ 32500 കോടി രൂപ കടമായി സ്വീകരിക്കാന്‍ കഴിയും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ നിലവില്‍ 15390 കോടി രൂപയ്ക്കാണ് അനുമതി നല്‍കിയിരിക്കുന്ന്ത്. 17110 കോടിയുടെ കുറവാണ് വന്നിട്ടുള്ളത്.
ഈ വര്‍ഷം 25000 കോടി രൂപയെങ്കിലും കടമെടുക്കാന്‍ കഴിയും എന്നായിരുന്നു കേരളം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പകുതിയോളം തുക വെട്ടിക്കുറച്ചതോടെ സംസ്ഥാനം സമാനതകളില്ലാത്ത പ്രതിസന്ധിയെ ആണ് അഭിമുഖീകരിക്കുന്നത്. ഈ വര്‍ഷം മാത്രം ഇതിനകം 2000 കോടി രൂപ കടമെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 23000 കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
അതേസമയം കിഫ്ബി, പെന്ഷന് ഫണ്ട് തുടങ്ങിയവ വഴിയെടുത്ത വായ്പകളുടെ പേരിലാണ് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത് എന്നാണ് റിപ്പോര്‍ട്ട്. കിഫ്ബിയും ക്ഷേമപെന്ഷന് കമ്പനിയും വഴിയെടുത്ത ലോണുകള്‍ കേരളത്തിന്റെ വായ്പാ പരിധിയില്‍ നിന്നും വെട്ടിക്കുറയ്ക്കും എന്ന് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതാണ്.
അതേസമയം ചെലവുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചെങ്കിലും ദൈനംദിന കാര്യങ്ങള്‍ തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകാം എന്നതിന് അപ്പുറത്തേക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരുടെയും യുജിസി അധ്യാപകരുടെയും ശമ്പള പരിഷ്കരണ കുടിശിക, ലീവ് സറണ്ടര്‍ എന്നിവ ഇനിയും കൊടുത്ത് തീര്‍ക്കാനുണ്ട്. ക്ഷേമപെന്‍ഷനും രണ്ട് മാസത്തെ കുടിശ്ശിക വന്നിട്ടുണ്ട്.
-
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില











Click it and Unblock the Notifications