Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലേ... പണം തിരിച്ച് തന്ന് സര്‍ക്കാരിനെ നാറ്റിക്കല്ലേ!!!

തിരുവനന്തപുരം: വിമര്‍ശനങ്ങളുടേയും വിവാദങ്ങളുടെ വെളിച്ചത്തില്‍ ലാലിസത്തിനായി വാങ്ങിയ പണം തിരിച്ച് നല്‍കാന്‍ മോഹന്‍ലാല്‍ തയ്യാറായപ്പോള്‍ സര്‍ക്കാരിന് അതിനോട് അത്രക്ക് താത്പര്യമില്ല. ലാല്‍ പണം മടക്കി നല്‍കിയാല്‍ അത് സര്‍ക്കാരിന് നാണക്കേടാണെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. പണം തിരിച്ചുവാങ്ങുന്നത് അദ്ദേഹത്തോടുള്ള അനാദരവാണെന്നും ഒരു വിഭാഗം പറയുന്നു.

പണം തിരിച്ച് നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് മോഹന്‍ലാലിനെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ലാലിനോട് അടുപ്പമുളള സുഹൃത്തുക്കളേയും രാഷ്ട്രീയ നേതാക്കളേയും ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.

Mohanlal

എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ താന്‍ തയ്യാറല്ലെന്നാണ് മോഹന്‍ലാലിന്റെ നിലപാട്. പണം മടക്കി നല്‍കുമെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. മുഖ്യമന്ത്രിയും കായിക മന്ത്രിയും അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് താന്‍ ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ലാലിസം പരിപാടി അവതരിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ കത്തില്‍ പറയുന്നുണ്ട്.

കലയ്ക്ക് വിലയിടാനാകുമോ എന്ന് ചോദിച്ച് ആദ്യം രംഗത്തെത്തിയ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒടുവില്‍ കാല് മാറിയിരുന്നു. ലാലിസത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ മോഹന്‍ലാലിനോട് തന്നെ ചോദിക്കണം എന്നാണ് തിരുവഞ്ചൂര്‍ ഒടുവില്‍ പറഞ്ഞത്.

മോഹന്‍ലാലിന്റെ കയ്യില്‍ നിന്ന് പണം തിരിച്ച് വാങ്ങുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് കെ മുരളീധരന്‍ എംഎല്‍എ പ്രതികരിച്ചത്. എന്നാല്‍ ഇത്തരത്തില്‍ പണം മടക്കി വാങ്ങുന്നത് ശരിയല്ലെന്ന് മറ്റൊരു ഭരണകക്ഷി എംഎല്‍എ ആയ ഷാഫി പറമ്പില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+