സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കുന്നു
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ചൊവ്വാഴ്ച പണിമുടക്കുന്നു. ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്‌ളോയീസ് ആന്‍ഡ് ടീച്ചേഴ്‌സും അദ്ധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുമാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നത്.
എന്നാല്‍ സമരം അനാവശ്യവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ചൂണ്ടിക്കാട്ടി ഭരണാനുകൂല സംഘടനകള്‍ സമരത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നുണ്ട്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസോണ്‍ ബാധകമാണെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്.

രാഷ്ട്രീയ പ്രേരിതമായ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് എന്‍ജിഒ അസോസിയേഷനും പിഎസ്‌സി എംപ്‌ളോയീസ് അസോസിയേഷനും ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി സര്‍വീസുകളെ സമരം ബാധിക്കില്ല.
തസ്തിക വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക, ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക എന്നിവയാണ് സമരത്തിന്റെ പ്രധാന ആവശ്യങ്ങള്‍.
എന്നാല്‍ ശമ്പളപരിഷ്‌കരണം ജനുവരിയില്‍ തന്നെ നടപ്പാക്കുമെന്നും ചൊവ്വാഴ്ച അവധി അനുവദിക്കില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ജോലിയില്‍ ഹാജരാകാത്തവരുടെ വിവരങ്ങള്‍ 11.30ന് മുമ്പ് സര്‍ക്കാരിനെ അറിയിക്കാനാണ് കളക്ടര്‍മാര്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദേശം.












Click it and Unblock the Notifications