കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റി വെക്കുന്നതില്‍ എതിര്‍പ്പ്; ഉപാധികള്‍ വെച്ച് ധനമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കല്‍ അടുത്ത ആറ് മാസത്തേക്ക് തുടരാനാണ് തീരുമാനം. ഇത് സംബന്ധിച്ച് സര്‍വ്വീസ് സംഘടനകളുമായി ധനമന്ത്രി തോമസ് ഐസക് ചര്‍ച്ച നടത്തി. വിഷയത്തില്‍ സംഘടനകള്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിച്ചിരിക്കുകയാണ്. പിന്നാലെ ശമ്പളം മാറ്റി വെക്കലുമായി ബന്ധപ്പെട്ട് മന്ത്രി സംഘടനകള്‍ക്ക് മുന്നില്‍ മൂന്ന് ഉപാധികള്‍ വെച്ചിട്ടുണ്ട്.

ഒടുവിൽ ശോഭയ്ക്ക് ബിജെപിയുടെ അംഗീകാരം... ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ ആയേക്കുമെന്ന് റിപ്പോർട്ട്ഒടുവിൽ ശോഭയ്ക്ക് ബിജെപിയുടെ അംഗീകാരം... ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ ആയേക്കുമെന്ന് റിപ്പോർട്ട്

ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിക്കുകയാണെങ്കില്‍ മുമ്പത്തെ മാസങ്ങളില്‍ മാറ്റി വെച്ച ശമ്പളം മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ വഴി തിരിച്ചു നല്‍കാം. ഓണം അഡ്വാന്‍സ്, പിഎഫ്, വായ്പ, എന്നിവയുടെ തിരിച്ചടവിന് ലാവകാശം ലഭിക്കുന്നതായിരിക്കും. ഒരു മാസത്തില്‍ മൂന്ന് ദിവസത്തെ ശമ്പളം എന്ന നിലക്ക് പത്ത് മാസം കൊണ്ട് ഒരു മാസത്തെ ശമ്പളം എന്ന തരത്തില്‍ സാമ്പത്തിക ബാധ്യക കുറക്കാം എന്നതടക്കമുള്ള മൂന്ന് ഉപാധികളാണ് ധനമന്ത്രി മുന്നോട്ട് വെച്ചത്.

thomas isaac

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റി വെത്താല്‍ സെപ്തംബര്‍ 1 മുതല്‍ അടുത്ത ആറ് മാസത്തേക്ക് കൂടി തുടരാമെന്ന് തീരുമാനിച്ചത്. എന്നാല്‍ ഇത്തരമൊരു നടപടിയോട് വിയോജിപ്പുണ്ടെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തില്‍ അംഗീകരിക്കാമെന്നായിരുന്നു സംഘടനകളുടെ നിലപാട്.അതേസമയം സര്‍ക്കാര്‍ കാര്യമായ ഇളവുകള്‍ നല്‍കേണ്ടി വരുമെന്നും സര്‍വ്വീസ് സംഘടനകള്‍ വ്യക്തമാക്കി.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ എടുത്ത തീരുമാന പ്രകാരം നേരത്തെ ഏപ്രില്‍ 1 മുതല്‍ ആഗസ്റ്റ് 31 വരെ മാറ്റി വെച്ച ശമ്പളം അടുത്ത വര്‍ഷം ഏപ്രില്‍ 1 ന് പിഎഫില്‍ ലയിപ്പിക്കും. ഇങ്ങനെ ലയിപ്പിക്കുന്ന തുക 2021 ജൂണ്‍ 1 ന് ശേഷം പിന്‍വലിക്കാന്‍ അനുമതിയും നല്‍കും. തുക പിഎഫില്‍ ലയിപ്പിക്കുന്നത് പ്രതിവര്‍ഷം പലിശ നല്‍കുകയും ചെയ്യുമെന്നാണ് തീരുമാനം.

അതേസമയം പിഎഫ് ഇല്ലാത്ത ആളുകള്‍ള്‍ക്ക് തുക അടുത്ത വര്‍ഷം ജൂണ്‍ 1 ന് ശേഷം ഒരോ മാസവും തുല്യ തവണകളായി അക്കൗണ്ടില്‍ ഇട്ട് കൊടുക്കാനാണ് തീരുമാനം. നിലവില്‍ ജിഎസ്ടിയില്‍ ഉണ്ടായ അനിശ്ചിതാവസ്ഥയും കൂടിയ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തുകയും ഭക്ഷണകിറ്റ് വിതരണവുമായി ശമ്പളം അടുത്ത ആറ് മാസത്തേക്ക് കൂടി മാറ്റി വെക്കുകയെന്ന തീരുമാനത്തിലെത്തിയത്.

English summary
government employees salary cut extended for next 6 months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X