കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് തുടരും; 6 മാസത്തില്‍ 36 ദിവസത്തെ വേതനം പിടിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് തുടരും. അടുത്ത ആറ് മാസം കൊണ്ട് 36 ദിവസത്തെ വേതനം പിടിക്കാനാണ് തീരുമാനം. കഴിഞ്ഞ 5 മാസമായി ശമ്പളം പിടിക്കുന്നുണ്ട്.

ഏപ്രില്‍ 1 മുതല്‍ ആഗസ്റ്റ് 31 വരെ ജീവനക്കാരുടെ മാറ്റിവയ്ക്കപ്പെട്ട ശമ്പളം 2021 ഏപ്രില്‍ 1-ന് പിഎഫില്‍ ലയിപ്പിക്കും. ഇപ്രകാരം പിഎഫില്‍ ലയിപ്പിച്ച തുക 2021 ജൂണ്‍ 1 നുശേഷം പിന്‍വലിക്കാന്‍ അനുമതി നല്‍കും. 2021 ഏപ്രില്‍ 1 ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കാനുമാണ് തീരുമാനം.

ദില്ലി കലാപം; പ്രതികളെല്ലാം സിഎഎ വിരുദ്ധ സമരക്കാര്‍, 17500 പേജുള്ള കുറ്റപത്രവുമായി പോലീസ്ദില്ലി കലാപം; പ്രതികളെല്ലാം സിഎഎ വിരുദ്ധ സമരക്കാര്‍, 17500 പേജുള്ള കുറ്റപത്രവുമായി പോലീസ്

thomas iasac

സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേയ്ക്കു കൂടി ശമ്പളം മാറ്റിവെക്കല്‍ തുടരാനാണ് തീരുമാനം. ജിഎസ്ടിയുടെ അനിശ്ചിതാവസ്ഥയും കൂടിയ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ തുകയും ഭക്ഷണക്കിറ്റുമാണ് ഇത് അനിവാര്യമാക്കിയത്. ഇപ്രകാരം മാറ്റിവയ്ക്കപ്പെടുന്ന ശമ്പളത്തിന് 2021 ഏപ്രില്‍ 1 ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പി.എഫില്‍ ലയിപ്പിച്ചശേഷം പി.എഫ് നിരക്കില്‍ പലിശ നല്‍കും. ഇങ്ങനെ മാറ്റിവയ്ക്കുന്ന ശമ്പളത്തിന് Covid-19 Income Support Scheme (CISF) എന്ന് പേര് നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

പിഎഫ് ഇല്ലാത്ത ആളുകള്‍ക്ക് (പെന്‍ഷന്‍കാര്‍ക്ക് ഉള്‍പ്പെടെ) 2021 ജൂണ്‍ 1-നുശേഷം ഓരോ മാസത്തെയും തുക തുല്യ തവണകളായി അക്കൗണ്ടില്‍ ഇട്ടു കൊടുക്കും.ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പിഎഫില്‍ ലയിപ്പിക്കേണ്ടാതാണെന്ന വ്യവസ്ഥയില്‍ സെപ്റ്റംബര്‍ മാസം മുതല്‍ അനുവദിക്കും. ഇത് 2021 ജൂണ്‍ 1 മുതല്‍ മാത്രമേ പിഎഫില്‍ നിന്ന് പിന്വിലിക്കാന്‍ അനുവദിക്കുകയുള്ളൂ. അടുത്ത സാമ്പത്തിക വര്‍ഷത്തെ എല്ലാ വിഭാഗം ജീവനക്കാരുടെയും ലീവ് സറണ്ടര്‍ 2021 ജൂണ്‍ 1 മുതല്‍ മാത്രമേ അനുവദിക്കുകയുള്ളൂ.

എന്നാല്‍ അടുത്ത ആറ് മാസത്തേക്ക് കൂടി ശമ്പളം പിടിക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകള്‍ ശക്തായി രംഗത്തെത്തിയിട്ടുണ്ട്.

ജയിലില്‍ നിന്നും ശശികല എത്തുന്നു; ആശങ്കയില്‍ എഐഎഡിഎംകെ, പിളരുമോ? ചിരി കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന് ജയിലില്‍ നിന്നും ശശികല എത്തുന്നു; ആശങ്കയില്‍ എഐഎഡിഎംകെ, പിളരുമോ? ചിരി കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന്

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 488 പേര്‍ക്ക്; ഏറ്റവും ഉയര്‍ന്ന് പ്രതിദിന വര്‍ധനവ്സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 488 പേര്‍ക്ക്; ഏറ്റവും ഉയര്‍ന്ന് പ്രതിദിന വര്‍ധനവ്

English summary
government employees salary cut will continue for the next six months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X