കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോറ്റ് തുന്നംപാടി ഇരട്ടച്ചങ്ക്!!നാണംകെട്ട് മുട്ടുമടക്കി!!എല്ലാം അവസാനിപ്പിക്കുന്നു? അപ്പൊ പേടിയുണ്ട്

സെന്‍കുമാറിനെതിരായ നിയമ നടപടികള്‍ അവസാനിപ്പിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സെന്‍കുമാര്‍ പോലീസ് മേധാവിയായി അധികാരമേറ്റ സാഹചര്യത്തിലാണ് പുതിയ നീക്കം.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ടിപി സെന്‍കുമാര്‍ കേസില്‍ തിരിച്ചടി കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാരിനും പിണറായിക്കും തന്നെ വന്‍ തിരിച്ചടിയാണ് കേസെന്ന് എല്ലാവര്‍ക്കും അറിയാം. അതിന്റെ തെളിവാണ് സെന്‍കുമാറിനെതിരായ നിയമപോരാട്ടങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കുന്നത്.

സമീപകാലത്ത് സര്‍ക്കാരിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണ് സെന്‍കുമാര്‍ കേസിലേത്. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്ന് സെന്‍കുമാറിനെ നീക്കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കി സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഇതില്‍ വ്യക്തത തേടി വീണ്ടും സര്‍ക്കാര്‍ കോടതിയെ സമീപിച്ചതോടെ കടുത്ത വിമര്‍ശനം തന്നെ നേരിടേണ്ടി വന്നു.

 ഹര്‍ജി പിന്‍വലിക്കും

ഹര്‍ജി പിന്‍വലിക്കും

സെന്‍കുമാറിനെതിരായ നിയമ നടപടികള്‍ അവസാനിപ്പിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സെന്‍കുമാര്‍ പോലീസ് മേധാവിയായി അധികാരമേറ്റ സാഹചര്യത്തിലാണ് പുതിയ നീക്കം. കോടതിവിധി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടുളള ഹര്‍ജി പിന്‍വലിക്കും.

 നടപടികള്‍ അവസാനിപ്പിക്കണം

നടപടികള്‍ അവസാനിപ്പിക്കണം

സെന്‍കുമാര്‍ കേസില്‍ വിധി നടപ്പാക്കിയെന്ന് കാണിച്ച് ചീഫ്‌സെക്രട്ടറി കോടതിയില്‍ സത്യവാങ്മൂലം നല്‍കും. ഈ സാഹചര്യത്തില്‍ കോടതി അലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കാരും ആവശ്യപ്പെടും.

 തിരിച്ചടിയാകും

തിരിച്ചടിയാകും

കേസില്‍ വിധി നടപ്പാക്കാന്‍ വൈകിയെന്നാരോപിച്ച് സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് കേസില്‍ കൂടുതല്‍ തിരിച്ചടി ഉണ്ടാകുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

 കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

സെന്‍കുമാര്‍ കേസിലെ സുപ്രീംകോടതി വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ കോടതിയെ സമീപിച്ചതിന് കടുത്ത തിരിച്ചടിയായിരുന്നു സര്‍ക്കാരിന് ലഭിച്ചത്. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വിധിയില്‍ വ്യക്തതക്കുറവില്ലെന്ന് വ്യക്തമാക്കിയ കോടതി 25000 രൂപ നല്‍കാനും ആവശ്യപ്പെട്ടു.

 കോടതി വിമര്‍ശനത്തിനു പിന്നാലെ

കോടതി വിമര്‍ശനത്തിനു പിന്നാലെ

കോടതിയുടെ ഭാഗത്തു നിന്ന് ശക്തമായ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ ഈ മാസം ആറിന് സെന്‍ കുമാറിനെ പോലീസ് മേധാവിയായി സര്‍ക്കാര്‍ നിയമിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് നിയമന ഉത്തരവില്‍ സര്‍ക്കാര്‍ ഒപ്പുവച്ചത്. ശനിയാഴ്ച വൈകിട്ടോടെ സെന്‍ കുമാര്‍ ചുമതലയേറ്റു.

English summary
government ends legal action against tp senkumar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X