Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എൽസി; 'പരീക്ഷ'ണഘട്ടം പാസായി സർക്കാരും വിദ്യാഭ്യാസ വകുപ്പും.. ഇത് വലിയ നേട്ടം

തിരുവനന്തപുരം; കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കേയായിരുന്നു സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ നടന്നത്, വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ച് ഏറ്റവും കടുത്ത പരീക്ഷണഘട്ടം കൂടിയായിരുന്നു അത്. എന്നാൽ ആ വെല്ലുവിളികളെല്ലാം മറികടന്ന് പവിജയകരമായി പരീക്ഷ പൂർത്തീകരിച്ച് ഫലം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പ്.

schools

പുതിയ മേക്കോവറുകളില്‍ നടി മേഘ്‌ന വിന്‍സെന്റ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

കൊവിഡ് ഭീതിയ്ക്കിടയിൽ പരീക്ഷ നടത്തുന്നതിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിയിരുന്നു. എന്നാൽ തിരുമാനവുമായി മുന്നോട്ട് പോകാനായിരുന്നു സർക്കാരിന്റെ നിലപാട്. ആദ്യം മാർച്ച് 17 ന് പരീക്ഷ നടത്താൻ തിരുമാനിച്ചെങ്കിലും അധ്യാപക സംഘടകൾ എതിർപ്പ് ഉയർത്തിയതോടെ തിരുമാനം ഏപ്രിലിലേക്ക് മാറ്റി.

അപ്പോഴും കേസുകളിൽ കുറവ് വന്നില്ലെന്നതിനാൽ കടുത്ത ആശങ്കയിലായിരുന്നു വിദ്യാർത്ഥികളും രക്ഷിതാക്കളും. പരീക്ഷ കാലഘടത്തിൽ തന്നെ നിരവധി വിദ്യാർത്ഥികൾക്ക് കൊവിഡ് പിടിപെടുമെന്നും അത് വലിയ വെല്ലുവിളിയായി തീരുമെന്നുമൊക്കെയുള്ള വിമർശനങ്ങളും ആശങ്കകളും പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ഉയർത്തി.പക്ഷേ സർക്കാർ തിരുമാനം മാറ്റിയില്ല. മൂന്നൂറിലധികം പേർക്ക് പരീക്ഷയ്ക്കിടയിൽ സംസ്ഥാനത്ത് ഒട്ടുക്കെ രോഗം ബാധിച്ചു.
എന്നാൽ രോഗികളായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിനായി പ്രത്യേക സൗകര്യങ്ങളും സർക്കാർ ഒരുക്കിയായിരുന്നു സർക്കാർ പരിഹാരം കണ്ടത്. ഒടുവിൽ എഴുത്ത് പരീക്ഷ പൂർത്തിയാക്കിയെങ്കിലും പ്രായോഗിക പരീക്ഷകർക്ക് കൊവിഡ് വില്ലനായി. അങ്ങനെ ഐടി പ്രാക്ടിക്കൽ പരീക്ഷ ഉപേക്ഷിക്കേണ്ടി വന്നു.

അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിൽ മൂല്യനിർണയം വൈകിയേക്കുമെന്ന് ആശങ്കകൾ ഉണ്ടായിരുന്നുവെങ്കിലും അതും വിജയകരമായി പൂർത്തിയാക്കി. നടപടി വേഗത്തിൽ തന്നെ പൂർത്തിയാക്കുന്നതിന് ഇത്തവണ കൂടുതൽ ക്യാമ്പുകൾ സർക്കാർ ഒരുക്കിയിരുന്നു. അതുകൊണ്ട് തന്നെ റെക്കോഡ് വേഗത്തിൽ ഫലം പ്രഖ്യാപിക്കാനും സർക്കാരിന് സാധിച്ചു. ഫലം വന്നപ്പോൾ വിജയശതമാനത്തിലും സംസ്ഥാനം പുതിയ റെക്കോഡ് തീർത്തു. 99.47 ആണ് ഇത്തവണത്തെ വിജയ ശതമാനം. ഇതാദ്യമായാണ് എസ്എസ്എൽസി വിജയശതമാനം 99 കടന്നത്.

സാന്ത്വനത്തിലെ അഞ്ജലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+