ഇതിനായിരുന്നോ അബ്ദുറബ്ബേ ആ ടെക്നിക്ക്....?
തിരുവനന്തപുരം: പാഠപുസ്തകങ്ങളുടെ അച്ചടി സ്വകാര്യ പ്രസുകള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പ്രസുകളെ അവഗണിച്ചാണ് സ്വകാര്യ പ്രസുകളെ തേടി വിദ്യാഭ്യാസ വകുപ്പ് പോകുന്നത് . കൃത്യ സമയത്ത് പാഠപുസ്തകം എത്തിയ്ക്കുന്നതിന് വേണ്ടിയാണ് സ്വകാര്യ പ്രസുകളെ സമീപിയ്ക്കുന്നതെന്നാണ് വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബിന്റെ വിശദീകരണം .
അച്ചടിയ്ക്ക് സര്‍ക്കാര്‍ പ്രസുകളെ ഒഴിവാക്കാനുള്ള നീക്കം ഇതിനോടകം തന്നെ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച് കഴിഞ്ഞു . കേരള ബുക്‌സ് ആന്‍ഡ് പബ്ളിക്കേഷന്‍സിനെ പാഠപുസ്തകങ്ങളുടെ അച്ചടിയില്‍ നിന്നും ഒഴിവാക്കി . കേരളത്തിലേയും ശിവകാശിയിലേയും സ്വകാര്യ പ്രസുകളില്‍ പാഠപുസ്തകം അച്ചടിയ്ക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത് .

പാഠപുസ്തകങ്ങളുടെ അച്ചടി സ്വകാര്യ കമ്പനികളെ ഏല്‍പ്പിയ്ക്കുന്നതിലൂടെ കോടിക്കണക്കിന് രൂപയുടെ അധിക ബാധ്യതയാണ് സര്‍ക്കാരിനുണ്ടാകുന്നത് . സ്‌കൂള്‍ തുറന്നിട്ടും പാഠപുസ്തകങ്ങള്‍ വൈകുന്നത് വിവാദമുണ്ടാക്കിയിരുന്നു . മനപൂര്‍വ്വം പാഠപുസ്തകങ്ങള്‍ വൈകിപ്പിയ്ക്കുകയാണ് സര്‍ക്കാരെന്ന് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ആരോപിയ്ക്കുന്നു . വെബ്‌സൈറ്റില്‍ നിന്നും പാഠപുസ്തകങ്ങളുടെ കോപ്പി പ്രിന്റ് എടുത്ത് പഠിപ്പിയ്ക്കാനാണ് അധ്യാപകര്‍ക്ക് ലഭിയ്ക്കുന്ന നിര്‍ദ്ദേശം .












Click it and Unblock the Notifications