കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ ഇനി 24 മണിക്കൂറും കടകൾ തുറക്കും! അർദ്ധരാത്രിയും അടിച്ചുപൊളിച്ച് ഷോപ്പിങ് നടത്താം...

സംസ്ഥാനത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമം സർക്കാർ അഴിച്ചുപണിയുന്നത്.

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് ഇനി അർദ്ധരാത്രിയും ഷോപ്പിങ് നടത്താം. 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങൾ തുറക്കാനാണ് സർക്കാർ അനുമതി നൽകുന്നത്. രാത്രികാല ഷോപ്പിങിന് നിയമപ്രാബല്യമാകുന്നതോടെ സംസ്ഥാനത്ത് മുഴുവൻ സമയവും വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കും.

കാരാട്ട് റസാഖും പിടിഎ റഹീമും സ്വർണക്കടത്ത് കേസിലെ പ്രതികൾക്കൊപ്പം! വിവാദ ചിത്രങ്ങൾ പുറത്ത്...കാരാട്ട് റസാഖും പിടിഎ റഹീമും സ്വർണക്കടത്ത് കേസിലെ പ്രതികൾക്കൊപ്പം! വിവാദ ചിത്രങ്ങൾ പുറത്ത്...

നടി അമലാ പോൾ വെട്ടിച്ചത് 20 ലക്ഷം രൂപ! ബെൻസ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് വ്യാജ വിലാസത്തിൽ...നടി അമലാ പോൾ വെട്ടിച്ചത് 20 ലക്ഷം രൂപ! ബെൻസ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് വ്യാജ വിലാസത്തിൽ...

സംസ്ഥാനത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമം സർക്കാർ അഴിച്ചുപണിയുന്നത്. പുതിയ നിയമപ്രകാരം ഉടമ ആഗ്രഹിക്കുന്നുവെങ്കിൽ ദിവസം 24 മണിക്കൂറും, വർഷത്തിൽ 365 ദിവസവും വ്യാപാരം നടത്താം. എന്നാൽ രാത്രികാല ഷോപ്പിങിന് നിയമപ്രാബല്യം നൽകുന്നതോടൊപ്പം പുതിയ വ്യവസ്ഥകളും സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്.

പത്ത് മണിക്ക് ശേഷം...

പത്ത് മണിക്ക് ശേഷം...

നിലവിലെ നിയമം അനുസരിച്ച് രാത്രി 10ന് ശേഷം വ്യാപാരസ്ഥാപനം പ്രവർത്തിക്കാൻ പാടില്ല. രാത്രി പത്തിന് ശേഷം പ്രവർത്തിക്കണമെങ്കിൽ തൊഴിൽ വകുപ്പിന്റെ പ്രത്യേക അനുമതിയും വേണം.

നിയന്ത്രണം...

നിയന്ത്രണം...

നിലവിലെ നിയമമനുസരിച്ച് രാത്രി ഏഴിന് ശേഷം സ്ത്രീകളെ കൊണ്ട് ജോലി ചെയ്യിക്കാനും അനുമതിയില്ല.

രാത്രികാല ഷോപ്പിങ്...

രാത്രികാല ഷോപ്പിങ്...

രാത്രികാല ഷോപ്പിങ് നിയമം പൊളിച്ചെഴുതുന്നതോടെ നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം നീങ്ങും. എന്നാൽ പുതിയ നിയമം നടപ്പാക്കുന്നതോടൊപ്പം ചില വ്യവസ്ഥകളും സർക്കാർ മുന്നോട്ടുവെക്കുന്നുണ്ട്.

സ്ത്രീകൾക്ക്...

സ്ത്രീകൾക്ക്...

പുതിയ നിയമപ്രകാരം ഉടമയ്ക്ക് താൽപ്പര്യമുണ്ടെങ്കിൽ 24 മണിക്കൂറും സ്ഥാപനം തുറന്നു പ്രവർത്തിക്കാം. സ്ത്രീകൾക്ക് രാത്രി ഒമ്പത് മണിവരെ ജോലി ചെയ്യാം. സമ്മതമാണെങ്കിൽ സ്ത്രീകൾക്ക് ഒമ്പതിന് ശേഷവും ജോലി തുടരാം.

യാത്രാസൗകര്യം...

യാത്രാസൗകര്യം...

സ്ത്രീകൾ രാത്രി ജോലി ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് വേണ്ട സുരക്ഷയും യാത്രാസൗകര്യവും ഉറപ്പുവരുത്തണം.

ഇരട്ടിശമ്പളം...

ഇരട്ടിശമ്പളം...

പുതിയ നിയമപ്രകാരം ജോലി സമയം ഒമ്പത് മണിക്കൂറാകും. ഇതിൽ ഒരു മണിക്കൂർ ഇടവേള. അധിക ജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും ഇരട്ടിശമ്പളം നൽകണം.

അവധി...

അവധി...

തൊഴിലാളിയുടെ പരമാവധി ജോലി സമയം ആഴ്ചയിൽ 125 മണിക്കൂറായി നിജപ്പെടുത്തി. ആഴ്ചയിലൊരിക്കൽ അവധിയുമുണ്ട്.

രജിസ്ട്രേഷൻ...

രജിസ്ട്രേഷൻ...

വ്യാപാര സ്ഥാപന രജിസ്ട്രേഷൻ 10 വർഷത്തേക്കാക്കി. 10 ജീവനക്കാരിൽ താഴെയുള്ള സ്ഥാപനങ്ങൾക്ക് കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ രജിസ്ട്രേഷൻ വേണ്ട.

നിയമലംഘനത്തിന്...

നിയമലംഘനത്തിന്...

നിയമലംഘനത്തിന് പിഴ വർദ്ധിപ്പിച്ചു. ഒരു ജീവനക്കാരന് 2000 രൂപ വീതം പരമാവധി രണ്ടു ലക്ഷം രൂപ പിഴ. കുറ്റം ആവർത്തിച്ചാൽ അഞ്ചു ലക്ഷം രൂപ വരെ പിഴ നൽകണം.

ക്രഷും...

ക്രഷും...

20 ജീവനക്കാർക്ക് ഒരു ശുചിമുറി എന്ന കണക്കിൽ സംവിധാനം ഏർപ്പെടുത്തണം. സ്ത്രീ ജീവനക്കാരുണ്ടെങ്കിൽ ക്രഷും ഒരുക്കണം. വൻകിട സ്ഥാപനങ്ങളിൽ സ്ത്രീ ജീവനക്കാരുടെ രാത്രിയാത്ര സൗകര്യം ഒരുക്കേണ്ടത് ഉടമയുടെ ബാധ്യതയാണ്. ചെറുകിട സ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാർക്ക് തദ്ദേശ സ്ഥാപനങ്ങളോ വ്യാപാരി സംഘടനകളോ സംയുക്തമായി യാത്രാസൗകര്യം ഒരുക്കണം.

English summary
government going to change night shopping rules.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X