Get Updates
Get notified of breaking news, exclusive insights, and must-see stories!

ജൂനിയർ അഭിഭാഷകർക്ക് 3000 രൂപ പ്രതിമാസ സ്‌റ്റൈപ്പെൻഡ് അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകർക്ക് 3000 രൂപ വീതം പ്രതിമാസ സ്‌റ്റൈപ്പെൻഡ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ. 30 വയസിൽ കൂടാത്ത, ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള അഭിഭാഷകർക്കാണ് സ്‌റ്റൈപ്പെൻഡ് നൽകുക. ബാറിലെ സേവന കാലം മൂന്ന് വർഷത്തിൽ അധികരിക്കരുത്. പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്നവർക്ക് വാർഷിക വരുമാന പരിധി ബാധകമാവില്ല.

അഭിഭാഷകക്ഷേമനിധിയിൽ നിന്ന് ജൂനിയർ അഭിഭാഷകർക്ക്
പ്രതിമാസ സ്‌റ്റൈപ്പെൻഡ് നൽകാൻ ബാർ കൗൺസിൽ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അഭിഭാഷകക്ഷേമ നിധി നിയമ പ്രകാരം രൂപം നൽകിയതാണ് ക്ഷേമനിധി. സർക്കാരിന്റെ മുൻകൂർ അനുമതിയോടെയാണ് തുക നൽകുക. അഭിഭാഷക ക്ഷേമനിധി ട്രസ്റ്റി കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

 lawyer-

2021-ൽ സംസ്ഥാന ബാർ കൗൺസിൽ വിജ്ഞാപനം ചെയ്ത കേരള അഭിഭാഷകരുടെ സ്റ്റൈപ്പൻഡ് ചട്ടങ്ങൾ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അഭിഭാഷകർക്കുള്ള സ്റ്റൈപ്പന്റ് ഫണ്ടിൽ നിന്ന് ട്രസ്റ്റി കമ്മിറ്റിക്ക് മാസാടിസ്ഥാനത്തിലോ ട്രസ്റ്റി കമ്മിറ്റി തീരുമാനിക്കുന്ന ഇടവേളകളിലോ വിതരണം ചെയ്യാമെന്നാണ് വ്യവസ്ഥ. അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും തുക കൈമാറുക.

1980-ലെ കേരള അഭിഭാഷക ക്ഷേമനിധി നിയമത്തിലെ സെക്ഷൻ 9, സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്യുന്ന നിരക്കിൽ 30 വയസ്സിന് താഴെയും മൂന്ന് വർഷത്തിൽ താഴെ പ്രാക്ടീസും ഉള്ള ജൂനിയർ അഭിഭാഷകർക്ക് പ്രതിമാസ സ്റ്റൈപ്പൻഡ് നൽകാൻ ട്രസ്റ്റി കമ്മിറ്റിയെ പ്രാപ്തമാക്കുന്നുണ്ട്. നിയമപ്രകാരം രൂപീകരിച്ച അഭിഭാഷക ക്ഷേമനിധിയിൽ നിന്നാണ് സ്റ്റൈപ്പൻഡ് വിതരണം ചെയ്യേണ്ടതെന്നും ഈ നിയമത്തിലാണ് വ്യക്തമാക്കുന്നത്. 2018 മാർച്ച് 9-ലെ ഉത്തരവ് പ്രകാരം കേരള സർക്കാർ പ്രതിമാസ സ്റ്റൈപ്പൻഡായി 1000 രൂപ അനുവദിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+