കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെവ്കോ ഔട്ട്ലെറ്റുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ബാറുകൾക്ക് മാറ്റമില്ല

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷനു കീഴിലുള്ള ബെവ്കോ ഔട്ട്‌ലെറ്റുകൾ തുറന്നു പ്രവർത്തിക്കുന്ന സമയത്തിൽ സർക്കാർ മാറ്റം വരുത്തി. വെള്ളിയാഴ്ച മുതൽ രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പുതിയ പ്രവർത്തന സമയം. കൊവിഡ് രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിൽ സർക്കാർ ഇളവുകൾ ഏർപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമയക്രമം മാറ്റിയത്. അതേസമയം,സംസ്ഥാനത്തെ ബാറുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടില്ല. നേരത്തെ നൽകിയിരുന്ന സമയ പ്രകാരം രാവിലെ 11 മുതൽ രാത്രി 9 വരെയാണ് ബാറുകൾ പ്രവർത്തിക്കുന്നത്.

1

മദ്യവിൽപ്പന ശാലകളിൽ ഉണ്ടാകുന്ന തിരക്കുകളുടെ പശ്ചാത്തലത്തിൽ ബെവ്ക്കോ പുത്തൻ പരീക്ഷണം നടത്തിവരികയാണ്. മദ്യത്തിന് ഓണ്‍ലൈന്‍ പേയ്മെന്‍റ് സംവിധാനമൊരുക്കുകയെന്ന പരീക്ഷണത്തിലേക്കാണ് ബെവ്കോ കടന്നിരിക്കുന്നത്. സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മാത്രം ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണം മറ്റു ചില്ലറ വിൽപനശാലകളിലേക്കും ബെവ്ക്കോ വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. സെപ്തംബര്‍ 17 മുതലാണ് പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിവരുന്നത്.

സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ

2

നഗരങ്ങൾക്ക് പുറത്തുള്ള ബെവ്‌കോ ചില്ലറ വിൽപനശാലകളിൽ ഓൺലൈന്‍ ബുക്കിംഗ് സംവിധാനം താമസംവിന നടപ്പാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളിലായി മൂന്ന് ഔട്ട്ലെറ്റുകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കിയത്. മദ്യശാലകളിലെ തിരക്ക് കുറക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. പലപ്പോഴും മദ്യവിൽപ്പന ശാലകളിൽ മദ്യം വാങ്ങാനെത്തുന്നവർ ജീവനക്കാരോടും തട്ടി കയറുന്ന സംഭവമുണ്ടായിട്ടുണ്ട്. ഇത്തരക്കാർക്ക് ഉൾപ്പെടെ നേരത്തെ മദ്യം ബുക്ക് ചെയ്തു വാങ്ങാൻ കഴിയും. മറ്റ് അനിഷ്ട സംഭവങ്ങളും ഇതോടൊപ്പം ഉണ്ടാകാനുള്ള സാധ്യതയും കുറയും. തിരക്ക് കൂട്ടാതെ മദ്യം വാങ്ങാൻ എത്തുന്നവർക്ക് ഓൺലൈൻ സംവിധാനം ഫലപ്രദമായി വിനിയോഗിക്കാനാകും.

ഇരുചക്രവാഹനങ്ങളിൽ കുട നിവർത്തിയുള്ള യാത്ര പാടില്ല; ഗതാഗത കമ്മീഷണർ ഉത്തരവിറക്കിഇരുചക്രവാഹനങ്ങളിൽ കുട നിവർത്തിയുള്ള യാത്ര പാടില്ല; ഗതാഗത കമ്മീഷണർ ഉത്തരവിറക്കി

3

ഓൺലൈനിൽ പണം അടച്ച ശേഷം മൊബൈൽ ഫോണിൽ ലഭിക്കുന്ന കോഡുമായി കൗണ്ടറിൽ എത്തിയാൽ ക്യൂ നിൽക്കാതെ മദ്യം വാങ്ങാം. https:booking.ksbc.co.in എന്ന ലിങ്ക് വഴിയാണ് മദ്യം ബുക്ക് ചെയ്യേണ്ടത്. ഉപയോഗിക്കുന്ന മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തുകൊണ്ട് യൂസർ ഐഡിയും പാസ് വേഡും ഉണ്ടാക്കാം.ഇത് പൂർത്തിയാക്കിയാൽ മദ്യവില്പന ഷോപ്പുകളുടെ വിവരങ്ങളും വിവിധയിനം മദ്യങ്ങളുടെയും വിശദാംശങ്ങൾ അടക്കമുള്ള അടുത്ത പേജിലേക്ക് പ്രവേശിക്കാം.

4

മദ്യവില്പന നടക്കുന്ന ഷോപ്പുകളുടെയും മദ്യശേഖരത്തിൻ്റെയും വിവരങ്ങൾ അറിഞ്ഞശേഷം അടുത്ത പേജിലേക്ക് പ്രവേശിച്ചാൽ തിരഞ്ഞെടുക്കാവുന്ന ജില്ല, മദ്യശാല എന്നിങ്ങനെ രണ്ടു വിഭാഗമുണ്ട്. ഇതിനുശേഷം പണമടയ്ക്കാനുള്ളതാണ് അടുത്തതായി ചെയ്യേണ്ടത്. പേയ്മെന്‍റിനായി ഇന്‍റർനെറ്റ് ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, യുപിഐ തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

വിഡി സതീശനെ വിടാതെ പിവി അൻവർ, പഴയ പച്ചത്തെറി സ്ക്രീൻഷോട്ടുമായി മറുപടി, വെല്ലുവിളിയുംവിഡി സതീശനെ വിടാതെ പിവി അൻവർ, പഴയ പച്ചത്തെറി സ്ക്രീൻഷോട്ടുമായി മറുപടി, വെല്ലുവിളിയും

5

പേയ്മെന്‍റ് വിജയകരമായി പൂർത്തിയാക്കുന്നതോടെ ഫോണിൽ ഒരു റഫറൻസ് നമ്പർ ലഭിക്കും. ചില്ലറ വില്പനശാലയുടെ വിവരങ്ങളും മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ എസ്എംഎസ് സന്ദേശം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കും. ഓൺലൈനിൽ പണം അടച്ചശേഷം എത്തുന്നവർക്ക് മദ്യം വിതരണം നടത്താൻ ഔട്ട്ലെറ്റുകളിൽ പ്രത്യേക കൗണ്ടറും കോർപ്പറേഷൻ ആരംഭിച്ചിരുന്നു.

Recommended Video

cmsvideo
WHO denied authorization for covaxin | Oneindia Malayalam

English summary
The government made changes during the opening hours of Bevco outlets under the Beverages Corporation in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X