പോലീസ് സര്‍ക്കാരറിയാതെ വെടിയുതിര്‍ത്തോ? നിലമ്പൂര്‍ വെടിവെപ്പില്‍ സര്‍ക്കാരിന് പങ്കില്ലെന്ന്...
മാവോയിസ്റ്റുകളുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് സര്‍ക്കാരിന്റെതെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകാരം വെടിവച്ച് കൊന്നതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയായിരിക്കില്ല വെടിവെപ്പ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റുകളുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് സര്‍ക്കാരിന്റെതെന്നും അദ്ദേഹം പറഞ്ഞു. രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട നിലമ്പൂര്‍ വനത്തിലെ ഏറ്റുമുട്ടലിനെക്കുറിച്ച് മജിട്രേട്ടുതല അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിട്ടുണ്ട്. പെരിന്തല്‍മണ്ണ സബ്കലക്ടര്‍ക്കാണ് അന്വേഷണച്ചുമതല.

ക്രൈംബ്രാഞ്ച് എറണാകുളം എസ്പി ശശിധരന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കും. അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന ആവശ്യത്തില്‍ ബന്ധുക്കള്‍ ഉറച്ചു നില്‍ക്കുകയാണ്. മൃതദേഹങ്ങള്‍ തിങ്കളാഴ്ചവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിക്കും.












Click it and Unblock the Notifications