റബ്ബർ ഉത്പാദന സബ്‌സിഡിയായി 23.45 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

ഒരു കിലോ റബ്ബറിന് 170 രൂപയാണ് സർക്കാർ പ്രഖ്യാപിച്ച ഇൻസെൻറീവ്. നിലവിലെ വിപണി വില 140 രൂപയാണ്. റബ്ബർ ബോർഡ് നിശ്ചയിച്ചിരിക്കുന്ന വിപണി വിലയും സർക്കാർ തീരുമാനിച്ചിരിക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസമാണ് സബ്‌സിഡിയായി കർഷകർക്ക് ലഭിക്കുക.1.47 ലക്ഷം കർഷകരുടെ അപേക്ഷകളാണ് നിലവിൽ സർക്കാരിന് മുന്നിലുള്ളത്.
കർഷകർ റബ്ബർ സൊസൈറ്റികളിൽ അപേക്ഷ നൽകുകയും തുടർന്ന് റബ്ബർബോർഡ് അപേക്ഷ പരിശോധിച്ച് സർക്കാരിലേക്ക് അയയ്ക്കുകയും ചെയ്യും. തുടർന്നാണ് തുക നൽകുന്നത്. നടപടിക്രമങ്ങൾ പാലിക്കേണ്ടതിനാലാണ് തുക നൽകാൻ വൈകുന്നതെന്നാണ് സർക്കാർ വിശദീകരണം.
തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ നടപടി ഉണ്ടയിരിക്കുന്നത്. തലശ്ശേരി ബിഷപ്പിന്റെ പ്രസ്താവനയാണ് സർക്കാറിന്റെ ഭാഗത്തുനിന്ന് വേഗത്തിൽ നടപടി ഉണ്ടാവാൻ കാരണമെന്നാണ് വിലയിരുത്തുന്നത്. റബ്ബറിന്റെ വില 300 രൂപയായി വർധിപ്പിക്കുവാനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിച്ചാൽ ബി.ജെ.പിയ്ക്ക് വോട്ട് നൽകാമെന്നായിരുന്നു ബിഷപ്പിന്റെ പ്രസ്താവന. പ്രസ്താവന വിവദമായതിന് പിന്നാലെ ഏത് മുന്നണിയായാലും ഇടത് ആയാലും കോൺഗ്രസ് ആയാലും ബി ജെ പി ആയാലും റബ്ബർ കർഷകരെ സഹായിക്കുന്നവരെ പിന്തുണയ്ക്കുമെന്നാണ് താൻ പറഞ്ഞതെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു.
Beauty Tips: ചർമ്മത്തിന് ആരോഗ്യം മാത്രമല്ല സൗന്ദര്യവും; ഇതാ ഈ ഭക്ഷണങ്ങൾ..












Click it and Unblock the Notifications