മന്ത്രിയുടെ ഓഫീസിലെ ശുചിമുറി നവീകരണം; സര്‍ക്കാര്‍ അനുവദിച്ചത് നാല് ലക്ഷം രൂപ, റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഓഫീസില്‍ ശുചിമുറി നിര്‍മിക്കാനായി സര്‍ക്കാര്‍ അനുവദിച്ചത് നാല് ലക്ഷം രൂപ. കോവിഡും മറ്റ് കാരണങ്ങളാലും സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി അനുഭവക്കുന്നതിനിടെയാണ് മന്ത്രിയുടെ ഓഫീസിന് ശുചിമുറി പണിയുന്നതിനായി സര്‍ക്കാര്‍ നാല് ലക്ഷം അനുവദിച്ചത്.
സെക്രട്ടേറിയറ്റിലെ അനക്‌സ് -1 കെട്ടിടത്തിലുള്ള മന്ത്രിയുടെ ഓഫിസില്‍ ശുചി മുറി നിര്‍മ്മിക്കാനാണ് 4,10000 രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.ഈ തുക സെക്രട്ടേറിയേറ്റ് ജനറല്‍ സര്‍വ്വീസ് എന്ന കണക്കിനത്തില്‍ നിന്നും വഹിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്യിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ലക്ഷങ്ങള്‍ പൊടിച്ച് മന്ത്രിയുടെ ഓഫീസില്‍ ശുചിമുറി പണിയുന്നതെന്നാണ് വസ്തുത. തന്റെ ഓഫീസില്‍ ശുചി മുറി ഇല്ലായിരുന്നെന്നും എത്ര രൂപയാണ് ശുചിമുറി പണിയുന്നതിനായി അനുവദിച്ചതെന്ന് ശ്രദ്ധിച്ചിട്ടില്ലെന്നുമാണ് മന്ത്രി നല്‍കുന്ന വിശദീകരണം. ചീഫ് വിപ്പിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ 18 പേരെ കൂടി നിയമിച്ച് കോടികളുടെ ബാധ്യത സര്‍ക്കാര്‍ വരുത്തിവച്ചതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് മന്ത്രി ഓഫീസിലെ ശുചിമുറിക്കായി ലക്ഷങ്ങള്‍ ചെലവിടാനുള്ള ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. 18 പേരെയാണ് ഒറ്റയടിക്ക് ചീഫ് വിപ്പിന്റെ സ്റ്റാഫ് എന്ന തസ്തികയിലേക്ക് നിയമിച്ചത്. ഇതോടെ ചീഫ് വിപ്പിന്റെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം 25 ആയി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പി സി ജോര്‍ജിന് 30 പേഴ്‌സണല്‍ സ്റ്റാഫിനെ അനുവദിച്ചതിനെ എല്‍ഡിഫ് രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചിരുന്നു.

23,000 മുതല്‍ ഒരു ലക്ഷം വരെയാണ് പേഴ്‌സണ്‍ സ്റ്റാഫുകളുടെ ശമ്പളമായി വരുന്നത്. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഏഴ് പേരെയാണ് സര്‍ക്കാര്‍ അനുദവിച്ചിരുന്നത്. ഡ്രൈവറും പേഴ്‌സണല്‍ അസിസ്റ്റന്റും അടക്കമാണ് അനുവദിച്ചത്. ഇതുകൂടാതെയാണ് 18 പേരെ കൂടി ഉള്‍പ്പെടുത്തി പുതിയ ഉത്തരവിറക്കിയത്. പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയാണ് പുതിയ പട്ടികയിലുള്ളത്. ഇതില്‍ നാല് പേര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ എത്തിയവരുമാണ്.

നിയമസഭയിലാണ് ചീപ് വിപ്പിന്റെ ഓഫീസ്. സഭ സമ്മേളിക്കുന്ന സമയത്ത് നിര്‍ണായ വോട്ടെടുപ്പുകള്‍ വരുമ്പോള്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുക മാത്രമാണ് ചീഫ് വിപ്പിനുള്ള ജോലിയായിട്ടുല്‌ളത്. 99 അംഗങ്ങള്ള ഭരണപക്ഷത്തിന് നിയമസഭയില്‍ ബില്ലുകളുടെ വോട്ടെടുപ്പില്‍ നിര്‍ണായ ഭൂരിപക്ഷമുള്ളതിനാല്‍ വിപ്പിന്റെ ആവശ്യവുമില്ല താനും. ദൈനംദിനമുള്ള പ്രത്യേക ചുമതലളൊന്നും ചീഫ് വിപ്പിനില്ലെന്നിരിക്കെയാണ് ഇത്രയും സ്റ്റാഫുകളെ ഉള്‍പ്പെടുത്തുന്നത്. ഇതാണ് നിലവില്‍ വിവാദമായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡിന്റെ ഒന്നാം തരംഗത്തില്‍ സര്‍ക്കാര്‍ വന്‍ വില കൊടുത്ത് വാങ്ങിച്ച സാധനങ്ങളുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

500 രൂപക്ക് ലഭിക്കുന്ന പിപിഇ കിറ്റും മറ്റും സര്‍ക്കാര്‍ മൂന്നിരട്ടി വില നല്‍കി 1500 രൂപക്കാണ് വാങ്ങിയത്. അതും കേട്ട്‌കേള്‍വി പോലുമില്ലാത്ത മഹാരാഷ്ട്രയിലെ സാന്‍ഫാര്‍മ എന്ന കമ്പിനിയില്‍ നിന്ന്. ഇത് സര്‍ക്കാരിനെ വെട്ടിലാക്കിയ വേളയിലാണ് ശരീരോഷ്മാവ് അളക്കുന്ന മീറ്റര്‍ വാങ്ങിയതിലും ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഇതു സര്‍ക്കാരിനെ കൂടുതല്‍ കുഴപ്പത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ രണ്ട് വിവാദങ്ങള്‍ കൂടി ഉടലെടുത്തിരിക്കുന്നത്.












Click it and Unblock the Notifications