കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ സഹായം ലഭിക്കാത്തതിനാല്‍ പ്രതിസന്ധിയുണ്ടെന്ന് ഹോര്‍ട്ടി കോര്‍പ്പ് ചെയര്‍മാന്‍; സംസ്ഥാനത്ത് മാരകരോഗങ്ങള്‍ പടരുന്നത് പച്ചക്കറിയിലൂടെ

Google Oneindia Malayalam News

കോഴിക്കോട്: സര്‍ക്കാര്‍ സഹായം ലഭിക്കാത്തതു സാമ്പത്തിക പ്രതിസന്ധിക്കു കാരണമാകുന്നുവെന്ന് ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ വിനയന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ബജറ്റില്‍ 30 കോടി രൂപ ഹോര്‍ട്ടികോര്‍പ്പിനായി അനുവദിച്ചിരുന്നു. എന്നാല്‍ ആ തുക ഇതുവരെയും നല്‍കിയിട്ടില്ല. ഈ വര്‍ഷത്തെ ബജറ്റില്‍ തുകയൊന്നും വകയിരുത്തിയിട്ടുമില്ല. കഴിഞ്ഞ ബജറ്റിലെ തുക അനുവദിക്കാമെന്നാണു കൃഷിമന്ത്രി അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തുക ലഭിച്ചാല്‍ ഹോര്‍ട്ടികോര്‍പ്പ് ഭംഗിയായി നടത്തിക്കൊണ്ടുപോവും. ഫണ്ടിന്റെ അഭാവം ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ശമ്പളം കൊടുക്കാന്‍ വേണ്ടി മാത്രം ഒരു കോടി രൂപയോളം വേണം. ഇതിനുപോലും സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ല. എങ്കിലും കര്‍ഷകനു 10 ശതമാനം കൂടുതല്‍ നല്‍കിക്കൊണ്ടും വിപണി വിലയേക്കാള്‍ 30 ശതമാനം കുറച്ചുമാണ് ഹോര്‍ട്ടികോര്‍പ്പ് വിഷരഹിത പച്ചക്കറികള്‍ വില്‍പന നടത്തുന്നത്. ഫണ്ട് ലഭ്യമായാല്‍ വിപണി വിലയേക്കാള്‍ കുറച്ച് പച്ചക്കറികള്‍ വില്‍പന നടത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.

vegetables

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പില്‍ നിന്നും പച്ചക്കറി വാങ്ങാത്തതിനു കാരണം ഉദ്യോഗസ്ഥന്‍മാര്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് . മറ്റു സ്ഥലങ്ങളില്‍ നിന്നും പച്ചക്കറികള്‍ എടുക്കുമ്പോള്‍ അവര്‍ക്ക് കമ്മിഷന്‍ ലഭിക്കും. എന്നാല്‍ ഹോര്‍ട്ടികോര്‍പ്പ് ഇത്തരത്തില്‍ യാതൊരു സൗജന്യങ്ങളും നല്‍കുന്നില്ല. ഇതിനാലാണ് ജയില്‍വകുപ്പ്, സര്‍ക്കാര്‍ കാന്റീനുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പച്ചക്കറികള്‍ പുറത്തു നിന്നും വാങ്ങുത്. ഹോര്‍ട്ടികോര്‍പ്പില്‍ നിന്നും മാത്രമേ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പച്ചക്കറികള്‍ വാങ്ങാവൂ എന്ന് ഉത്തരവിട്ടാല്‍ ഹോര്‍ട്ടികോര്‍പ്പും കര്‍ഷകരും രക്ഷപ്പെടും. ഇപ്പോള്‍ സ്‌കൂളുകളിലേക്കുള്ള പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പില്‍ നിന്നും വാങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടെന്നും അദ്ദേഹം പറഞ്ഞു. കള്ളോ മാംസാഹാരമോ കഴിച്ചതുകൊണ്ടല്ല സംസ്ഥാനത്തു ക്യാന്‍സര്‍പോലുള്ള രോഗങ്ങള്‍ പിടിപെടുന്നത്. പച്ചക്കറിയിലൂടെയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കു 99 ശതമാനം പച്ചക്കറികളും വിഷാംശമുള്ളതാണ്. അതേസമയം സംസ്ഥാനത്തുല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ 95 ശതമാനവും വിഷമില്ലാത്തതാണെന്നും ഇത്തരം ജൈവകൃഷികള്‍ പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
government help is not getting says horticorp chairman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X