പുകവലിയുണ്ടോ, മദ്യപാനമോ? സൂക്ഷിച്ചോളൂ സര്‍ക്കാര്‍ ജോലിക്കാരെങ്കില്‍ പണികിട്ടും
തിരുവനന്തപുരം: നിങ്ങള്‍ സ്ഥിരമായി പുകവലിക്കാറുണ്ടോ... മദ്യപിക്കാറുണ്ടോ... ഉണ്ടെങ്കില്‍ തന്നെ അതിന് ഇത്തിരി ഒളിവും മറവും ഒക്കെ ഉണ്ടോ...? ഈ ചോദ്യങ്ങളൊക്കെ ഇനി ലഹരി ഉപയോഗിക്കുന്നവര്‍ സ്വയം ചോദിക്കണം. പ്രത്യേകിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍.
സംസ്ഥാന സര്‍ക്കാരാണ് സര്‍വ്വീസിലുള്ള പുകവലിക്കാരേയും കള്ള് കുടിയന്‍മാരേയും കുടുക്കാന്‍ നിയമം ഒരുക്കുന്നത്. ജോലിക്കിടയിലുള്ള സിഗററ്റ് വലിയും കള്ള് കുടിയും ഒന്നും ഇനി നടക്കില്ലെന്ന് സാരം.

പൊതു സ്ഥലത്ത് സിഗററ്റ് വലിക്ക് നിരോധനം ഉണ്ടെങ്കിലും പുകക്കാനുള്ളവര്‍ എവിടെയെങ്കിലും ഒക്കെ പോയി ഇതിനുള്ള വഴിയുണ്ടാക്കും. അതിപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ല. എന്നാല്‍ നമ്മുടെ പോലീസുകാര്‍ ഇതൊക്കെ പിടിക്കാന്‍ മെനക്കെടാറുണ്ടോ...?
അപ്പോള്‍ പിന്നെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് തന്നെ തുടങ്ങാനാണ് പദ്ധതി. ജോലി സമയത്ത് പുകവലിക്കുയോ, ഓഫീസില്‍ മദ്യപിച്ചെത്തുകയോ ചെന്നുവരെ സസ്പന്‍ഡ് ചെയ്യാന്‍ ആണ് നിയമം ഒരുങ്ങുന്നത്. ആരെങ്കിലും പരാതി കൊടുക്കുകയോ, മേലധികാരി നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ പുകവലിക്കാരും മദ്യപരും കുടുങ്ങും എന്നുറപ്പ്.
പല ഓഫീസുകളിലും മൂത്രപ്പുരകളാണ് അനധികൃത പുകമുറികള്‍. നിയമ പ്രാബല്യത്തില്‍ വരുന്നതോടെ മൂത്രപ്പുരകളിലെ പുകവലിയും അവസാനിപ്പിക്കാനാകും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications