കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയും കാത്തിരിക്കേണ്ട... ഗവര്‍ണറെ തെറിപ്പിക്കാന്‍ സര്‍ക്കാര്‍? നിയമോപദേശം ലഭിച്ചു, നീക്കം ഇങ്ങനെ...

Google Oneindia Malayalam News

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് മൂര്‍ധന്യാവസ്ഥയിലെത്തിയിരിക്കുകയാണ്. പരസ്പരം വാര്‍ത്താസമ്മേളനം വിളിച്ചും ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചും സംസ്ഥാനത്ത് അസാധാരണ നടപടികളാണ് നടക്കുന്നത്. ഇതിന് പിന്നാലെ ഗവര്‍ണര്‍ക്കെതിരെ പ്രത്യക്ഷ സമരത്തിന് എല്‍ ഡി എഫും മുന്നിട്ടിറങ്ങി.

ഇപ്പോഴിതാ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായി സര്‍ക്കാര്‍ കൂടിയാലോചന നടത്തി എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. യു ജി സി മാനദണ്ഡത്തില്‍ ചാന്‍സലര്‍ പദവി സംബന്ധിച്ച് വ്യവസ്ഥകളില്ല എന്നതിലാ് സര്‍ക്കാര്‍ കണ്ണുവെക്കുന്നത്.

1

അങ്ങനെ എങ്കില്‍ വി സി നിയമനങ്ങളില്‍ ഗവര്‍ണര്‍ ഉയര്‍ത്തുന്ന എതിര്‍പ്പുകള്‍ക്ക് താല്‍ക്കാലിക വിരാമമുണ്ടാക്കാന്‍ നടപടിക്ക് സാധിച്ചേക്കും. ചാന്‍സലര്‍ പദവി മാറാന്‍ തയ്യാറാണ് എന്ന് ഗവര്‍ണറും മനേരത്തെ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. അതേസമയം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കിയാല്‍ രാഷ്ട്രീയമായി പ്രതിരോധത്തിലാകാതിരിക്കാനുള്ള ജാഗ്രതയും വേണം എന്ന് എല്‍ ഡി എഫില്‍ അഭിപ്രായമുണ്ട്.

'അത് ചെയ്യേണ്ടി വരുന്നത് തോല്‍വിയാണ്..'; ബോഡി ഷെയിമിംഗ് തമാശകളെ കുറിച്ച് കോട്ടയം നസീര്‍'അത് ചെയ്യേണ്ടി വരുന്നത് തോല്‍വിയാണ്..'; ബോഡി ഷെയിമിംഗ് തമാശകളെ കുറിച്ച് കോട്ടയം നസീര്‍

2

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കണമെങ്കില്‍ നിയമസഭയുടെ അനുമതി വേണം. എന്നാല്‍ നിയമസഭാസമ്മേളനം നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാനും സംസ്ഥാന സര്‍ക്കാരിന് സാധിക്കും. നേരത്തെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ഓര്‍ഡിനന്‍സോ നിയമസഭയില്‍ ബില്ലോ കൊണ്ടുവന്നാല്‍ താന്‍ ഒപ്പിട്ടുനല്‍കാമെന്ന് ഗവര്‍ണറും വ്യക്തമാക്കിയിരുന്നു.

വജ്രായുധമൊരുക്കി മായാവതി, ലക്ഷ്യം കണ്ടാല്‍ യുപിക്കൊപ്പം ഉത്തരാഖണ്ഡും പിടിക്കാം; തന്ത്രം ഇങ്ങനെ...വജ്രായുധമൊരുക്കി മായാവതി, ലക്ഷ്യം കണ്ടാല്‍ യുപിക്കൊപ്പം ഉത്തരാഖണ്ഡും പിടിക്കാം; തന്ത്രം ഇങ്ങനെ...

3


അതേസമയം ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഓര്‍ഡിനന്‍സ് പരിഗണിക്കുമോ എന്ന കാര്യത്തില്‍ ധാരണയൊന്നുമില്ല എന്നാണ് റിപ്പോര്‍ട്ട്. അതേസമയം സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ സംഘം ഓര്‍ഡിനന്‍സിനായുള്ള തയ്യാറെടുപ്പ് തുടങ്ങി എന്നാണ് വിവരം. ഒമ്പത് വി സിമാരോട് രാജിവെക്കാന്‍ നിശ്ചയിച്ച് സമയപരിധി നല്‍കിയതോടയാണ് വിഷയത്തില്‍ പരസ്യപോരിന് സര്‍ക്കാരും മുന്നിട്ടിറങ്ങിയത്.

അത്യാഢംബര ബൈക്കില്‍ രാത്രിയും പോത്ത് ഫാമില്‍ യുവാക്കള്‍.. അമ്പരന്ന് നാട്ടുകാര്‍, ഒടുവില്‍ ട്വിസ്റ്റ്അത്യാഢംബര ബൈക്കില്‍ രാത്രിയും പോത്ത് ഫാമില്‍ യുവാക്കള്‍.. അമ്പരന്ന് നാട്ടുകാര്‍, ഒടുവില്‍ ട്വിസ്റ്റ്

4

ഗവര്‍ണര്‍ തിങ്കളാഴ്ച 11.30 ക്ക് വി സിമാര്‍ രാജിവെക്കണം എന്ന് അന്ത്യശാസനം നല്‍കിയിരുന്നു. ഇതോടെ അന്നേ ദിവസം 10.30 ക്ക് തന്നെ വാര്‍ത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് മറുപടിയുമായി രംഗത്തെത്തി. ഇതിന് പിന്നാലെ വി സിമാര്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ വി സിമാരുടെ രാജിയില്‍ നിലപാട് മയപ്പെടുത്തിയെങ്കിലും വീണ്ടും വാര്‍ത്താസമ്മേളനം വിളിച്ച് ഗവര്‍ണര്‍ നിലപാട് ആവര്‍ത്തിച്ചു.

5

ഇതോടെ ആണ് ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവി നല്‍കേണ്ടതില്ല എന്ന തീരുമാനം പൊടിതട്ടിയെടുക്കാന്‍ സര്‍ക്കാരും തുനിഞ്ഞിറങ്ങുന്നത്. ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവി നല്‍കേണ്ടതില്ലെന്നും ഓരോ സര്‍വകലാശാലയ്ക്കും പ്രത്യേകം ചാന്‍സലര്‍ വേണമെന്നും ഉന്നതവിദ്യാഭ്യാസ പരിഷ്‌കാരത്തിനായി നിയോഗിക്കപ്പെട്ട ശ്യാം ബി. മേനോന്‍ കമ്മിഷന്‍ നേരത്തെ ശുപാര്‍ശ ചെയ്തതാണ്.

6

യു ജി സി മാനദണ്ഡ പ്രകാരം ഓരോ സര്‍വകലാശാലയുടെയും പ്രത്യേക നിയമമനുസരിച്ചാണ് ഗവര്‍ണറെ ചാന്‍സലറായി നിയമിച്ചിട്ടുള്ളത് എന്നിരിക്കെ ചാന്‍സലര്‍ പദവി നിയമസഭ നല്‍കിയ അധികാരമാണ് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിയാലും ഭരണഘടന പ്രശ്‌നങ്ങള്‍ ഉദിക്കുന്നില്ല എന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.

7

നേരത്തെ രാഷ്ട്രപതിയെ കേന്ദ്രസര്‍വകലാശാലകളില്‍ മുമ്പ് ചാന്‍സലറായി നിശ്ചയിച്ചിരുന്നെങ്കിലും അവയില്‍ പലതിലും ചാന്‍സലര്‍ ഇപ്പോള്‍ രാഷ്ട്രപതിയല്ല. ഇക്കാര്യങ്ങള്‍ എല്ലാം മുന്നില്‍ക്കണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.

English summary
government is considering to remove the governor from the post of chancellor of the universities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X