കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിറ്റാർ സംഭവം: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം; വനം വകുപ്പ് സ്ഥാപിച്ച സിസിടിവി ക്യാമറകൾ നശിപ്പിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പത്തനംതിട്ട ചിറ്റാറിൽ മത്തായിയുടെ മരണത്തിന് കാരണം വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന ബന്ധുക്കളുടെ ആരോപണത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത നടപടിയിലെ ചട്ട ലംഘനങ്ങളും പുറത്ത് വന്നിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

gg-15956084

എന്ത് കുറ്റത്തിനാണ് മത്തായിയെ കസ്റ്റഡിയിലെടുക്കുന്നതെന്ന വിവരം ബന്ധുക്കളെയോ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളേയോ ഉദ്യോഗസ്ഥർ അറിയിച്ചില്ലെന്നത് ഗൗരവകരമാണ്. കസ്റ്റഡിയിലെടുത്ത ശേഷം മത്തായിയെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിക്കാത്തത് ദുരൂഹമാണ്. സ്റ്റേഷനിലെ ഔദ്യോഗിക രേഖയായ ജനറൽ ഡയറിയിൽ കസ്റ്റഡി വിവരം രേഖപ്പെടുത്തുകയും ചെയ്തില്ലെന്നും മത്തായിയുടെ മൊഴി രേഖപ്പെടുത്താതെയാണ് കുടപ്പന ഭാഗത്തേക്ക് തെളിവെടുപ്പിനായി കൊണ്ട് പോയതെന്നും സുരേന്ദ്രൻ ആരോപിച്ചു.

Recommended Video

cmsvideo
Russia Aims To Approve COVID-19 Vaccine In August | Oneindia Malayalam

കസ്റ്റഡിയിലുള്ള ആളുടെ ജീവന് മതിയായ സംരക്ഷണം ഉറപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാവണം.
മത്തായി മരിച്ചതിന് ശേഷമാണ് ക്യാമറ മോഷണത്തിന് കേസ് എടുത്തതെന്നത് സംശയാസ്പദമാണ്.കേസിൽ മത്തായിയെ കുരുക്കിയതാണെന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടതായുമാണ് ഭാര്യ ആരോപിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എന്തും ചെയ്യാമെന്ന സാഹചര്യമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

'ജെഎൻയുവിൽ ദീപിക പദുക്കോൺ എത്തിയത് 5 കോടി പ്രതിഫലം വാങ്ങിയെന്ന്'; പ്രതികരിച്ച് നടി സ്വര ഭാസ്കർ'ജെഎൻയുവിൽ ദീപിക പദുക്കോൺ എത്തിയത് 5 കോടി പ്രതിഫലം വാങ്ങിയെന്ന്'; പ്രതികരിച്ച് നടി സ്വര ഭാസ്കർ

സുശാന്ത് സിംഗിന്റെ മരണം; നടി റിയാ ചക്രബർത്തി മുബൈയിൽ നിന്ന് 'മുങ്ങി',റിയയെ കുരുക്കി നടിയുടെ മൊഴിസുശാന്ത് സിംഗിന്റെ മരണം; നടി റിയാ ചക്രബർത്തി മുബൈയിൽ നിന്ന് 'മുങ്ങി',റിയയെ കുരുക്കി നടിയുടെ മൊഴി

<strong>യെഡിയൂരപ്പയ്ക്കെതിരെ ബിജെപി എംഎൽഎമാർ; മന്ത്രിസഭ വികസനം ഉടൻ? കോൺഗ്രസിന് ചിരി</strong>യെഡിയൂരപ്പയ്ക്കെതിരെ ബിജെപി എംഎൽഎമാർ; മന്ത്രിസഭ വികസനം ഉടൻ? കോൺഗ്രസിന് ചിരി

English summary
Government is sabotaging the investigation against the forest officials; K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X