കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രബോസ് വധത്തില്‍ വിധി പ്രഖ്യാപിക്കുന്ന ദിവസത്തില്‍ തന്നെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി ഉത്തരവ്

  • By Neethu
Google Oneindia Malayalam News

തിരുവനന്തപുരം: ചന്ദ്രബോസ് വധത്തില്‍ കോടതി വിധി പ്രഖ്യാപിക്കുന്ന ദിവസത്തില്‍ തന്നെ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് സര്‍ക്കാര്‍ ജോലി നല്‍കി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.

തൃശ്ശൂര്‍ ഔഷധിയില്‍ ടൈപിസ്റ്റ് തസ്തികയിലേക്കാണ് നിയമനം. തൃശ്ശൂര്‍ ശോഭാ സിറ്റി അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിന്റെ മരണത്തോടെ ഭാര്യ ജമന്തി വീട്ടുജോലിക്ക് പോയാണ് കുടുംബം നോക്കിയിരുന്നത്.

chandrabose

ചന്ദ്രബോസിന്റെ മരണം രാഷ്ട്രീയ രംഗങ്ങളില്‍ വരെ ചലനങ്ങള്‍ സൃഷ്ടിച്ച സാഹചര്യത്തലായിരുന്നു സര്‍ക്കാര്‍ ജയന്തിക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തത്. കഴിഞ്ഞ വര്‍ഷം ജനുവരി 29 നായിരുന്നു ചന്ദ്രബോസ് കൊല്ലപ്പെട്ടത്.

നിസാമിന് ശിക്ഷ വിധിക്കുന്ന ദിവസത്തില്‍ തന്നെ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയതില്‍ നാടകീയത മണക്കുന്നു. കേസിന്റെ അന്വേഷണഘട്ടങ്ങളില്‍ നിസാമിനെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ പലതവണ നടന്നിരുന്നു. കോടതിയില്‍ കോസ് വിചാരണയ്ക്ക് ഇരിക്കുന്ന കാലഘട്ടങ്ങളില്‍ സാക്ഷികളുടെ കൂറുമാറലും വഴിത്തിരിവുകള്‍ സൃഷ്ടിച്ചു.

നിസാം കുറ്റക്കാരനാണെന്ന് കോടതി നിരീക്ഷിച്ചു കഴിഞ്ഞു എങ്കിലും എന്ത് ശിക്ഷയായിരിക്കും നല്‍ക്കുന്നത് എന്നാണ് അറിയേണ്ടത്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം വധശിക്ഷ നല്‍കുമോ അതോ ജീവപരന്ത്യത്തില്‍ ഒതുക്കുമോ?

English summary
government job to chandrabose wife jayanthi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X