കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ട് സര്‍ക്കാര്‍ ജോബ് ഫെസ്റ്റ്; ഒഴിവുകള്‍ 5750, മികച്ച കമ്പനികള്‍ തൊഴില്‍ ദാതാക്കൾ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 10ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നടക്കുന്ന നിയുക്തി മെഗാ ജോബ് ഫെസ്റ്റിലേക്ക് ഇതേവരെയായി 5750 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഐടി 600, ആതുരസേവനം 180, സാങ്കേതികം 380, ഹോസ്പിറ്റാലിറ്റി 205, മാനേജ്‌മെന്റ് 505, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് 3510, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ 190, മറ്റുള്ളവ 180 എിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളുടെ എണ്ണം. എഴുപത്തഞ്ചോളം സ്ഥാപനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മാലിദ്വീപില്‍ അടിയന്തരാവസ്ഥമാലിദ്വീപില്‍ അടിയന്തരാവസ്ഥ

ലാര്‍സന്‍ & ടുബ്രോ, ടിവിഎസ്, എച്ച്ജിഎസ് ബംഗലൂരു, ലിമന്‍സി ടെക്‌നോളജീസ്, സ്പാക്ക് സോഫ്റ്റ്‌വെയര്‍, ഷ്വോ ടെക്‌നോളജീസ്, പന്തലൂണ്‍, ആസ്റ്റര്‍ മിംസ്, ബേബി മെമ്മോറിയല്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. സോഫ്റ്റ്‌വെയര്‍, ഹോട്ടല്‍ മാനേജ്‌മെന്റ് , ലോജിസ്റ്റിക് മാനേജ്‌മെന്റ് , സെയില്‍സ് മാര്‍ക്കറ്റിംഗ് മേഖലകളില്‍ നിരവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എംബിബിഎസ്, ബിഎസ്‌സി നഴ്‌സിംഗ്, ബിഎസ്‌സി എംഎല്‍ടി, ബിഡിഎസ്, അര്‍ക്കിടെക്ച്ചര്‍ യോഗ്യതയുള്ളവര്‍ക്കും എസ്എസ്എല്‍സി, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കും മേളയില്‍ അവസരങ്ങള്‍ ഉണ്ട്.

job
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ രൂപകല്‍പന ചെയ്ത സോഫ്റ്റ്‌വെയറിലൂടെയാണ് തൊഴില്‍ മേളയുടെ മാനേജ്‌മെന്റ് നടക്കുന്നത്. തികഞ്ഞ അച്ചടക്കവും കൃത്യതയാര്‍ന്ന ക്രമീകരണവും നിയുക്തി മേളകളുടെ പ്രത്യേകതയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സംസ്ഥാനത്താകെ നടന്ന തൊഴില്‍ മേളകളിലൂടെ ഇരുപതിനായിരത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭിച്ചതായും അധികൃതര്‍ അറിയിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നടത്തുന്ന തൊഴില്‍ മേളകളില്‍ പതിനായിരത്തിനും പതിനയ്യായിരത്തിനും ഇടയില്‍ ഉദേ്യാഗാര്‍ത്ഥികള്‍ പങ്കെടുക്കാറുണ്ട്.


ഓണ്ലൈ‍ന്‍ വഴി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളും ഉദ്ഗര്‍ത്ഥികളുമാണ് മേളയില്‍ പങ്കെടുക്കുക. സൈറ്റില്‍ നിന്നും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തു കൊണ്ടാണ് ജോബ് ഫെസ്റ്റില്‍ ഉദേ്യാഗാര്‍ത്ഥികള്‍ പങ്കെടുക്കേണ്ടത്. പങ്കെടുക്കേണ്ട സമയം ഹാള്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കും. താല്‍പര്യമുള്ള മൂ് കമ്പനികള്‍ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാം. www.jobfest.kerala.gov.in എന്ന സൈറ്റില്‍ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. ബന്ധപ്പെടാവുന്ന നമ്പര്‍: 0495 2370179, 9946042204

English summary
Government job fest at Calicut,5750 opportunities are open. Opportunities are from best companies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X