സര്‍ക്കാര്‍ വാക്കുപാലിച്ചു, നൗഷാദിന്റെ ഭാര്യയ്ക്ക് ജോലി
മാന്‍ഹോള്‍ അപകടത്തില്‍ മരിച്ച നൗഷാദിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്കി. റെവന്യൂ വകുപ്പില്‍ ക്ലാര്‍ക്കായിട്ടാണ് നിയമനം. നൗഷാദ് മരിച്ച് ഒരു വര്‍ഷം പിന്നിട്ടതിനു ശേഷമാണ് ജോലി നല്‍കിയിരിക്കുന്നത്.
കോഴിക്കോട് : മാന്‍ഹോളില്‍ കുടുങ്ങിപ്പോയ അന്യ സംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ ജീവന് നഷ്ടമായ കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്കി. നൗഷാദ് മരിച്ച് ഒരു വര്‍ഷത്തിനു ശേഷമാണ് ഭാര്യ സഫ്രീനയ്ക്ക് ജോലി ലഭിച്ചിരുക്കുന്നത്.
സഫ്രീനയെ റവന്യൂ വകുപ്പില്‍ ക്ലാര്‍ക്കായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വെളളിയാഴ്ചയാണ് പുറത്തു വന്നത്. നവംബര്‍ 25ന്റെ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമനം. മന്ത്രിസഭയുടെ സവിശേഷ അധികാരം ഉപയോഗിച്ചാണ് സഫ്രീനയുടെ നിയമനം.

ക്ലാര്‍ക്ക് പോസ്റ്റില്‍ ഇനി വരുന്ന ഒഴിവില്‍ സ്ഫ്രീനയെ നിയമിക്കണമെന്നാണ് നിര്‍ദേശം. ഇതില്‍ തുടര്‍ നടപടി സ്വീകരിക്കാനുള്ള ചുമതല ജില്ലാ കലക്ടര്‍ക്കാണ്.
2015 നവംബര്‍ 26നാണ് മാന്‍ഹോളില്‍ വീണ തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ നൗഷാദും മരിച്ചത്. കണ്ടംകുളത്തിനടുത്ത് മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടത്. ഇവരുടെ നിലവിളി കേട്ടാണ് നൗഷാദ് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയത്.
നൗഷാദിന്റെ ജീവ ത്യാഗം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നൗഷാദിന്റെ ഭാര്യയ്ക്ക് ജോലി വാഗ്ദാനം ചെയ്തത്. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും വാക്കു പാലിക്കാത്തത് ഏറെ വിവാദമായിരുന്നു.
-
ശമ്പളം 80000 രൂപ; എന്നിട്ടും ഒന്നുമില്ലാത്ത അവസ്ഥ; കാരണങ്ങള്‍ നിരത്തി യുവാവിന്റെ പോസ്റ്റ്: വിമര്‍ശനം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications