കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചക്ക ഇനി സൂപ്പർ സ്റ്റാർ! കേരളത്തിന്റെ ഔദ്യോഗിക ഫലം... ലക്ഷ്യം 15000 കോടിയുടെ വരുമാനം...

സംസ്ഥാന കാർഷിക വകുപ്പിന്റെ ശുപാർശ പ്രകാരമാണ് ചക്കയെ കേരളത്തിന്റെ ഫലമായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്.

Google Oneindia Malayalam News

Recommended Video

cmsvideo
ചക്ക ഇനി കേരളത്തിൽ നമ്പർ 1, ഇനി മുതൽ കേരളത്തിന്റെ ഔദ്യോഗിക ഫലം | Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്താകെ സുലഭമായി ലഭിക്കുന്ന ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കും. കേരളത്തിന്റെ ഔദ്യോഗിക മൃഗം, പക്ഷി, പൂവ്, മത്സ്യം എന്നിവയ്ക്ക് പിന്നാലെയാണ് ഔദ്യോഗിക ഫലമായി ചക്കയെ തിരഞ്ഞെടുത്തിരിക്കുന്നത്. മാർച്ച് 21 ബുധനാഴ്ച നടക്കുന്ന ഔദ്യോഗിക പ്രഖ്യാപനത്തോടെ ഇനി കേരളത്തിന്റെ ഫലം ഏതെന്ന ചോദ്യത്തിന് ചക്ക എന്നാകും ഉത്തരം.

മണവാളനെ തട്ടിക്കൊണ്ടുപോയി കൂട്ടുകാരുടെ കല്ല്യാണ റാഗിങ്! കൂട്ടക്കരച്ചിലുമായി വധുവും ബന്ധുക്കളും... മണവാളനെ തട്ടിക്കൊണ്ടുപോയി കൂട്ടുകാരുടെ കല്ല്യാണ റാഗിങ്! കൂട്ടക്കരച്ചിലുമായി വധുവും ബന്ധുക്കളും...

സംസ്ഥാന കാർഷിക വകുപ്പിന്റെ ശുപാർശ പ്രകാരമാണ് ചക്കയെ കേരളത്തിന്റെ ഫലമായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ കേരള ബ്രാൻഡ് ചക്കയെ ലോക വിപണിയിൽ അവതരിപ്പിക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. ഇതോടൊപ്പം ചക്കയുടേയും, അനുബന്ധ ഉൽപ്പന്നങ്ങളുടെയും ഉൽപ്പാദനം വർദ്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.

jackfruit

ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച് ബ്രാൻഡ് ചെയ്യുന്നതിലൂടെ 15000 കോടി രൂപയുടെ വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ചക്കയുടെയും ചക്കയിൽ നിന്നുണ്ടാക്കുന്ന അനുബന്ധ ഉൽപ്പന്നങ്ങളുടെയും വിൽപ്പനയിലൂടെയാണ് കോടിക്കണക്കിന് രൂപ വരുമാനം പ്രതീക്ഷിക്കുന്നത്. കേരളത്തിൽ വ്യാപകായി ഉൽപ്പാദിപ്പിക്കുന്ന ഫലമാണ് ചക്കയെന്നും, എന്നാൽ സംസ്ഥാനത്തിന് ഇതുവരെ ചക്കയുടെ ഗുണഫലങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും കൃഷി വകുപ്പ് മന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു. വ്യത്യസ്ത വിഭാഗങ്ങളിലായുള്ള പലതരം ചക്കകളാണ് കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നത്. കീടനാശിനിയോ രാസവള പ്രയോഗമോ കൂടാതെയാണ് ഇവയെല്ലാം വളരുന്നത്. അതിനാൽ കേരളത്തിലെ ചക്ക ജൈവഗുണമുള്ളതാണെന്നും, പോഷകമൂല്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിനൊപ്പം ചക്ക ഗവേഷണത്തിനായും സർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനുവേണ്ടി വയനാട് അമ്പലവയലിൽ ചക്ക ഗവേഷണ കേന്ദ്രം സ്ഥാപിച്ചു. ഇതോടൊപ്പം ചക്കയെ ജനപ്രിയമാക്കാൻ വേണ്ടി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും ചക്ക ഉത്സവങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

ഗാനമേള വേദിയിൽ കുഴഞ്ഞുവീണ യുവ ഗായകൻ ഷാനവാസ് മരണത്തിന് കീഴടങ്ങി... ഗാനമേള വേദിയിൽ കുഴഞ്ഞുവീണ യുവ ഗായകൻ ഷാനവാസ് മരണത്തിന് കീഴടങ്ങി...

മാറുതുറക്കൽ സമരത്തിന് ഫേസ്ബുക്കിൽ നിന്ന് തിരിച്ചടി! മാറിടം തുറന്നു കാണിച്ച ചിത്രങ്ങൾ നീക്കം ചെയ്തു..മാറുതുറക്കൽ സമരത്തിന് ഫേസ്ബുക്കിൽ നിന്ന് തിരിച്ചടി! മാറിടം തുറന്നു കാണിച്ച ചിത്രങ്ങൾ നീക്കം ചെയ്തു..

English summary
Government of Kerala is all set to declare the jackfruit as the state’s official fruit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X