കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണകൂടങ്ങള്‍ പോലും കള്ളം പറഞ്ഞു പ്രജകളെ വിഢികളാക്കുന്നു: കോഴിക്കോട് ഖാസി മുഹമ്മദ്കോയ തങ്ങള്‍ ജമലുല്ലൈലി

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: പ്രജകള്‍ക്ക് നന്മ ചെയ്യേണ്ട ഭരണാധികാരികള്‍ പോലും കള്ളം പറഞ്ഞു കാര്യ ലാഭത്തിന് വേണ്ടി പ്രജകളെ വിഢികളാക്കുകയാണെന്നും ഇത്തരം തിന്മകളില്‍ നിന്ന് പിന്മാറാന്‍ ഇവര്‍ തെയ്യാറാകണമെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്കോയ തങ്ങള്‍ ജമലുല്ലൈലി. 'പറയാം സത്യം മാത്രം നമുക്ക്, അത് കൈപ്പേറിയതാണെങ്കിലും' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നീ ബാലവേദി സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സത്യസമ്മേളനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം പരപ്പനങ്ങാടി ചെട്ടിപ്പടി മണ്ണറയില്‍ നിര്‍വഹിക്കുകയായിരുന്നു തങ്ങള്‍.

sathya-sammelanam-

ഡോ.ബഹാവുദ്ധീന്‍ നദ്വി കൂരിയാട് അധ്യക്ഷനായി. റഷീദ് ഫൈസി വെള്ളായിക്കോട് പ്രമേയ പ്രഭാഷണം നടത്തി. പി കെ അബ്ദുറബ്ബ് എം എല്‍ എ, സയ്യിദ് പി എസ് എച്ച് തങ്ങള്‍, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ പാണക്കാട്, എം എ ഉസ്താദ് ചേളാരി, അബ്ദുല്‍ഖാദര്‍ അല്‍ ഖാസിമി, ഷാജു ഷമീര്‍ അസ്ഹരി, സയ്യിദ് യഹ്യ തങ്ങള്‍ ജമലുല്ലൈലി, എ എസ് കെ തങ്ങള്‍ കൊടക്കാട്, സയ്യിദ് ഹുസൈന്‍ തങ്ങള്‍ ജമലുല്ലൈലി, നൗഷാദ് ചെട്ടിപ്പടി, അനീസ് ഫൈസി മാവണ്ടിയൂര്‍, ഷാഫി മാസ്റ്റര്‍ ആട്ടീരി, ഉസ്മാന്‍ മുസ്ലിയാര്‍, റബീഉദ്ധീന്‍ വെന്നിയൂര്‍, അസ്ലം മുതവ്വല്ലൂര്‍ പ്രസംഗിച്ചു. അഫ്‌സല്‍ രാമന്തളി സ്വാഗതവും സൈനുല്‍ ആബിദ് തങ്ങള്‍ ജമലുല്ലൈലി നന്ദിയും പറഞ്ഞു.

കേരള സുന്നീ ബാലവേദി സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സത്യസമ്മേളനത്തിന്റെ ഇത്തവണ വന്‍വിജയമായിരുന്നതായും നിവധി സെക്ഷനുകള്‍ ചടങ്ങിനോടനുബന്ധിച്ചു നടത്തുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു. രാഷ്ട്രീയ, മത, സാംസ്‌കാരി മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. ദാറുല്‍ഹുദാചെയര്‍മാനും ഇ.കെ വിഭാഗം മുഖപത്രമായ സുപ്രഭാത്തിന്റെ ചുമതലക്കാരനുമായ ഡോ.ബഹാവുദ്ധീന്‍ നദ്വിയായിരുന്നു ചടങ്ങിലെ അധ്യക്ഷന്‍.

<br>മൂന്നാറില്‍ നിര്‍മ്മാണചട്ടം പാലിക്കാത്ത ബഹുനിലക്കെട്ടിടത്തിനെതിരെ നടപടി
മൂന്നാറില്‍ നിര്‍മ്മാണചട്ടം പാലിക്കാത്ത ബഹുനിലക്കെട്ടിടത്തിനെതിരെ നടപടി

English summary
government make public fool says kozhikode khasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X