സ്വകാര്യ ചടങ്ങുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി സർക്കാർ: ഉത്തരവ് പുറത്തിറങ്ങി
കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ.വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കി. ഇത് സംബന്ധിച്ച് വിശദമായ സർക്കാർ ഉത്തരവ് പുറത്തിറങ്ങി.ഇനി മുതൽ കൊവിഡ് 19 ജാഗ്രതാ പോർട്ടലിൽ സ്വകാര്യ ചടങ്ങുകൾ രജിസ്റ്റർ ചെയ്യണം.പോർട്ടലിൽ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പൊലീസിനും റവന്യൂ വിഭാഗത്തിനും സെക്ടറൽ മജിസ്ട്രേറ്റിനും വിവരം ലഭിക്കും. നിയന്ത്രണങ്ങൾ ലംഘിച്ച് കൂടുതൽ പേർ പങ്കെടുത്താൽ നടപടിയെടുക്കാൻ കഴിയും.

അതേ സമയം,ഔട്ട് ഡോർ പരിപാടികൾക്ക് പരമാവധി 150 പേർക്കും ഇൻഡോർ പരിപാടികൾക്ക് പരമാവധി 75 പേർക്കും പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. പരിപാടികളിൽ മാസ്ക്ക്, സാമൂഹ്യ അകലം,സാനിറ്റൈസർ തുടങ്ങിയ കൊവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിച്ചിരിക്കണം. പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ഭക്ഷണ വിതരണം അനുവദിക്കില്ല. എന്നാൽ, പാക്കറ്റ് ഫുഡ് അനുവദിക്കും.നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ ചീഫ് സെക്രട്ടറി വി പി ജോയി നിർദേശം നൽകിയിട്ടുണ്ട്.

അതിനിടെ സംസ്ഥാനത്ത് വീണ്ടും കൊവിഡ് ബാധിതരുടെ എണ്ണം തുടർച്ചയായ രണ്ടാം ദിനവും പതിനായിരം കടന്നു. സാമൂഹ്യ വ്യാപന സാധ്യത അടക്കമുള്ള കാര്യങ്ങൾ സർക്കാർ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. 24 മണിക്കുറിനിടെ സംസ്ഥാനത്ത് 13,385 പേർക്കാണ് രോഗം സ്ഥീരികരിച്ചത്.എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് കൊവിഡ് വ്യാപനം രൂക്ഷം. രണ്ട് ജില്ലകളിലും പ്രതിദിന കൊവിഡ് കേസുകൾ ആയിരം കടന്നിരുന്നു.
ഏത് വേഷത്തിലും സുന്ദരി, സൂപ്പർ നായിക സാമന്തയുടെ ചിത്രങ്ങൾ കാണാം
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications