കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈയേറ്റങ്ങള്‍ക്ക് നിയമ സാധുത... ചാണ്ടി സര്‍ക്കാരിന്റെ പുതിയ വിവാദം

Google Oneindia Malayalam News

തിരുവനന്തപുരം: 2008 ന് മുമ്പ് നടത്തിയ വയല്‍ നികത്തലിന് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചതിന് പിറകേ ഭൂമാഫിയ്ക്ക് സഹായകമായി വീണ്ടും സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കാനാണ് ഇപ്പോള്‍ തീരുമാനം വന്നിരിയ്ക്കുന്നത്.

മലയോര മേഖലയില്‍ 2005 ജൂണ്‍ 1 വരെ നടത്തിയ കൈയേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കുമെന്നാണ് റവന്യൂ വകുപ്പിന്റെ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത്.എന്നാല്‍ തീരദേശ മേഖയിലുള്ളവര്‍ക്ക് ഈ വിജ്ഞാപനത്തിന്‍റെ ആനുകൂല്യമൊന്നും ലഭിയ്ക്കുകയും ഇല്ല.

High Range

സര്‍ക്കാരിനുള്ളില്‍ തന്നെ കടുത്ത വിയോജിപ്പാണ് ഈ തീരുമാനത്തിനെതിരെ ഉയര്‍ന്നിരിയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് എംഎല്‍എ ആയ ടിഎന്‍ പ്രതാപന്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ തന്നെ വിജ്ഞാപനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

നിലവില്‍ ഭൂമി പതിച്ചു നല്‍കുന്നതിനുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തിയതായും വിജ്ഞാപനത്തിലുണ്ട്. വയനാട്ടില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് സര്‍ക്കാര്‍ സ്ഥലം വിട്ടു നല്‍കുന്നത് സംബന്ധിച്ച വിവാദം കത്തി നില്‍ക്കുമ്പോഴാണ് ഇത് എന്നും ഓര്‍ക്കണം.

നാല് ഏക്കര്‍ വരെ ഭൂമി കൈവശം വച്ചിരിയ്ക്കുന്നവര്‍ക്ക് പട്ടയം നല്‍കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. 1964 ല്‍ രൂപീകരിച്ച ചട്ടങ്ങളില്‍ 2005, 2009 വര്‍ഷങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു. പട്ടയഭൂമിയുടെ കൈമാറ്റം 25 വര്‍ഷത്തേയ്ക്ക് തടയുന്നതായിരുന്നു 2009 ലെ ഭേദഗതി. ഈ ഭേദഗതിയും പുതിയ വിജ്ഞാപനത്തിലൂടെ ഇല്ലാതായിരിയ്ക്കുകയാണ്.

English summary
Government Notification legalising land encroachment: Oommen Chandy government's new controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X