കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയും ശൈലജ ടീച്ചറും അറിയുന്നുണ്ടോ സര്‍ക്കാര്‍ നഴ്‌സുമാര്‍ ചെയ്യുന്നത്, ഇത് കുറച്ച് ഓവറാണ്

  • By Gowthamy
Google Oneindia Malayalam News

കോട്ടയം: സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രി നഴ്‌സുമാര്‍ അവധിയെടുത്ത് മുങ്ങുന്നതായി പരാതി. സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി നേടിയ ശേഷം പലരും വിദേശത്തേക്ക് മുങ്ങുന്നുവെന്നാണ് വിവരം. ഇത്തരത്തില്‍ അവധിയെടുത്ത് മുങ്ങുന്ന നഴ്‌സുമാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോര്‍ട്ട്.

വിരാട് കോലി, ഹര്‍ദീക് പാണ്ഡ്യ, രോഹിത് ശർമ ... ആരായിരിക്കും ഏകദിന പ്ലെയർ ഓഫ് 2017?

കോട്ടയം മെഡിക്കല്‍ കോളേജില്‍ മാത്രം ഇത്തരത്തില്‍ മൂപ്പത്തിമൂന്നുപേരാണ് അവധിയെടുത്ത് മുങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടര്‍ വ്യക്തമാക്കുന്നത്. ഹെഡ്‌നഴ്്‌സ് ഉള്‍പ്പെടെയാണ് ഇങ്ങനെ മുങ്ങിയിരിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്നതിനാണ് പലരും ശൂന്യ വേതന അവധിയില്‍ പോയിരിക്കുന്നത്.

nursestrike

എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ശേഷം കോട്ടയം മെഡിക്കല്‍ കോളേജില്‍ മാത്രം 127 തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. പുതിയ ലിസ്റ്റ് പ്രകാരം ജോലിയില്‍ പ്രവേശിച്ച നൂറ് നഴ്‌സ്മാരില്‍ പതിനഞ്ച് പേര്‍ വിവിധ കാരണങ്ങള്‍ കാണിച്ച് അവധിയെടുത്തെന്നാണ് വിവരം. ജോലിയില്‍ പ്രവേശിച്ച് പ്രൊബോഷന്‍ കാലാവധി പോലും പൂര്‍ത്തിയാക്കാതെയാണ് ഇവര്‍ ദീര്‍ഘകാല അവധിയെടുത്തിരിക്കുന്നത്.

സോളാർ കേസിലെ ആദ്യ നിയമോപദേശം തെറ്റ്? മുഖ്യമന്ത്രി രാജിവെക്കണം, മാപ്പ് പറയണമെന്ന് ഉമ്മൻചാണ്ടി!സോളാർ കേസിലെ ആദ്യ നിയമോപദേശം തെറ്റ്? മുഖ്യമന്ത്രി രാജിവെക്കണം, മാപ്പ് പറയണമെന്ന് ഉമ്മൻചാണ്ടി!

മൂന്ന് ഹെഡ്‌നഴ്‌സ്മാരാണ് ഉള്‍പ്പെടെ മുപ്പത്തിമൂന്ന് പേരാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ മാത്രം അവധിയെടുത്തിട്ടുള്ളത്. ആദ്യം അഞ്ച് വര്‍ത്തേക്ക് അവധിയെടുത്തിട്ടുള്ളവര്‍ പിന്നീട് കാലാവധി നീട്ടി വാങ്ങുകയാണ്. ഇതോടെ ഇവരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കും. പകരം നിയമനം നടത്താനും കഴിയില്ല. ഇതോടെ ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടുന്നു. മാത്രമല്ലനിരവധി പേര്‍ക്ക് അവസരം നഷ്ടപ്പെടുകയും ചെയ്യുന്നു.

ഒരുവശത്ത് ശമ്പള വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്മാര്‍ തെരുവില്‍ സമരം നടത്തുന്നതിനിടെയാണ് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സ്മാരുടെ ഈ പ്രവൃത്തി.

English summary
government nurses take leave and goes to foreign countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X