Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കൽ കോളേജിൽ ഡാറ്റാ മാനേജർ: നിര്‍ഭയ സെല്ലില്‍ ഹെല്‍പ്പര്‍, നിരവധി ജോലി ഓഴിവുകള്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇൻഫെക്ഷൻ കൺട്രോൾ നഴ്സ്, ഡാറ്റാ മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ നിയമനമാണ്. ഇൻഫെക്ഷൻ കൺട്രോൾ നഴ്സിന് ബി എസ് സി നഴ്സിംഗ് ബിരുദവും 2 വർഷത്തെ പ്രവൃത്തിപരിചയവും പ്രസ്തുത തസ്തികയിൽ ആറ് മാസത്തെ പരിചയവുമാണ് വേണ്ടത്.

ഡാറ്റാ മാനേജർക്ക് കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം/ഡിപ്ലോമ, പബ്ലിക് ഹെൽത്ത് സെക്ടറിൽ ഡാറ്റാ മാനേജ്മെന്റിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. തിരുവനന്തപുരം ജില്ലക്കാർക്കാണ് മുൻഗണന. അപേക്ഷകർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കോപ്പികൾ നവംബർ 10ന് മുമ്പ് മെഡിക്കൽ കോളേജ് പ്രിൻസപ്പലിന്റെ ഓഫീസിൽ സമർപ്പിക്കണം.

 jobnews

സെക്യൂരിറ്റി കം മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍

വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിര്‍ഭയ സെല്ലിന് കീഴില്‍ നമസ്‌തേ വിങ്‌സ് ടു ഫ്‌ളൈ എന്ന സന്നദ്ധ സംഘടന വെള്ളനാട് നടത്തുന്ന എസ്.ഒ.എസ് മോഡല്‍ ഹോമിലേക്ക് കരാറടിസ്ഥാനത്തില്‍ സെക്യൂരിറ്റി കം മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും. 30 വയസിന് താഴെ പ്രായമുള്ളതും ബാധ്യതകളില്ലാത്തതും പത്താം ക്ലാസ് യോഗ്യതയുള്ളതും ഹോമില്‍ മുഴുവന്‍ സമയം താമസിച്ച് ജോലി ചെയ്യുവാന്‍ താത്പര്യമുള്ളതുമായ സേവന സന്നദ്ധരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.

അവിവാഹിതര്‍, ഭര്‍ത്താവില്‍ നിന്നും വേര്‍പെട്ട് താമസിക്കുന്നവര്‍, വിധവകള്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ക്ക് ഫോട്ടോ പതിച്ച ബയോഡേറ്റ, പത്താം ക്ലാസ് അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ 30ന് രാവിലെ 11 മണിക്ക് പൂജപ്പുരയിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2345121.

പരിശീലകരുടെ ഒഴിവ്

കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിലവിലുള്ള ഫുട്ബോൾ, വോളിബോൾ, ജൂഡോ (വനിത) കായിക പരിശീലകരുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒക്ടോബർ 27നു രാവിലെ 11നു കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ വച്ച് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം.

ഇൻഫർമേഷൻ സെന്ററിൽ ഒഴിവ്

സംസ്ഥാന ക്ഷീരവികസന വകുപ്പിലെ കേരള സ്റ്റേറ്റ് ഡയറി മാനേജ്‌മെന്റ് ഇൻഫർമേഷൻ സെന്റർ വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. നോട്ടിഫിക്കേഷൻ ഉൾപ്പെടെയുള്ള വിശദാംശങ്ങൾക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിന്റെ https://www.cmd.kerala.gov.in വെബ്‌സൈറ്റോ സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ https://dairydevelopment.kerala.gov.in വെബ്‌സൈറ്റോ സന്ദർശിക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+