സര്‍ക്കാര്‍ ഓഫിസുകള്‍ ആഴ്ചയില്‍ രണ്ട് ദിവസം അവധി; 17ന് യോഗം വിളിച്ചു, ജോലി സമയം കൂട്ടുമോ

സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കി ചുരുക്കുന്നത് സംബന്ധിച്ച് വീണ്ടും ചര്‍ച്ച. ഈ മാസം 17ന് സര്‍ക്കാര്‍ യോഗം വിളിച്ചു. ഓണ്‍ലൈന്‍ ആയി ചേരുന്ന യോഗത്തില്‍ സര്‍വീസ് സംഘടനകളുടെ അഭിപ്രായം തേടുകയാണ് ലക്ഷ്യം. ഒരു ദിവസം കൂടി അവധി നല്‍കുമ്പോള്‍ ജോലിയില്‍ എങ്ങനെ ക്രമീകരണം വരുത്തണം എന്ന വിഷയത്തിലായിരിക്കും പ്രധാന ചര്‍ച്ച.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പലതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും പ്രവൃത്തിദിനം അഞ്ചാക്കുന്നതില്‍ അന്തിമ തീരുമാനം എടുത്തിരുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം തുടര്‍ ചര്‍ച്ചകള്‍ ആരംഭിക്കുകയാണ്. വിഡി സതീശന്‍ സര്‍ക്കാരിന്റെ കാലത്ത് ഈ വിഷയത്തില്‍ നടക്കാന്‍ പോകുന്ന ആദ്യ ചര്‍ച്ചയാണ് 17ലേത്.

govt office holidays

രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് സര്‍വിസ് സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്. സംഘടനകളുടെ അഭിപ്രായങ്ങള്‍ 12നകം അറിയിക്കാനും നിര്‍ദേശമുണ്ട്. വിഎസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാനായിരിക്കെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശമനുസരിച്ചാണ് ആഴ്ചയില്‍ അഞ്ച് ദിവസം ജോലിയും രണ്ട് ദിവസ അവധിയും എന്ന ചര്‍ച്ച തുടങ്ങിയത്.

ഭരണം കാര്യക്ഷമമാക്കുന്നതിനും ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായാണ് കമ്മീഷന്‍ ഈ നിര്‍ദേശം വച്ചത്. എന്നാല്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. സര്‍വീസ് സംഘടനകളുടെ അഭിപ്രായം ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. ജോലി ദിവസം കുറയ്ക്കുന്നതില്‍ അവര്‍ക്ക് സന്തോഷമേയുള്ളൂ. എന്നാല്‍ മറ്റു പൊതു അവധികള്‍ വെട്ടിക്കുറയ്ക്കുന്നതില്‍ വിയോജിപ്പുണ്ട്.

പ്രവൃത്തിദിവസങ്ങള്‍ ആഴ്ചയില്‍ ആറില്‍നിന്ന് അഞ്ചായി കുറയ്ക്കുന്നത് സര്‍ക്കാരിന് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഭരണച്ചെലവ് കുറയ്ക്കാമെന്നുള്ളതാണ് പ്രധാനം. ഇന്ധന ചെലവും കുറയ്ക്കാം. മാത്രമല്ല, രണ്ടു ദിവസം അവധി ലഭിക്കുമ്പോള്‍ പൊതുവിപണി കൂടുതല്‍ സജീവമാകുമെന്നു പ്രതീക്ഷിക്കുന്നു. ജീവനക്കാരുടെ ചെലവഴിക്കല്‍ വര്‍ധിച്ചാല്‍ വിപണിക്ക് ഉത്തേജനം നല്‍കുമെന്നാണ് വിലയിരുത്തല്‍.

പൊതു അവധിയും കാഷ്വല്‍ ലീവും വെട്ടിച്ചുരുക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് വിവിധ സര്‍വീസ് സംഘടനകള്‍. ആഴ്ചയില്‍ രണ്ട് അവധിദിനം നല്‍കുന്നതിന്റെ കുറവ് നികത്താന്‍ പ്രവൃത്തിസമയം കൂട്ടുന്നതിലൂടെ സാധിക്കുമെന്നാണ് മുന്‍ ചര്‍ച്ചകളിലെ വികാരം. രാവിലെയും വൈകീട്ടുമായി സമയം ക്രമീകരിക്കാം. ഉച്ച ഭക്ഷണ സമയത്തിലും ചില മാറ്റങ്ങള്‍ വരുത്താനും ചര്‍ച്ചകള്‍ നടന്നിരുന്നു. തുടര്‍ ചര്‍ച്ചകള്‍ ആയിരിക്കും 17ന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma