Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാരുടെയും അധ്യാപകരുടെയും സമരത്തില്‍ സംഘര്‍ഷം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന സമരത്തില്‍ സംഘര്‍ഷം. പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നിലാണ് സംഘര്‍ഷം ഉണ്ടായത്. തിരുവനന്തപുരത്ത് പബ്ലിക് ഓഫീസിനും വികാസ് ഭവനും മുന്നില്‍ സംഘര്‍മുണ്ടായി. അതേസമയം, രാവിലെ കോഴിക്കോട് കലക്ട്രേറ്റിനു മുന്നിലും നേരിയ സംഘര്‍ഷം നടന്നതായി റിപ്പോര്‍ട്ടുണ്ട്.

സമരത്തില്‍ പങ്കെടുക്കാതെ ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. 2014 ജൂലൈ ഒന്നുമുതല്‍ അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക, ശമ്പളപരിഷ്‌കരണം നടപ്പാക്കുക, 30,500 തസ്തിക വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സമരം നടത്തുന്നത്.

kerala

ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ്, അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി എന്നിവയുടെ ആഹ്വാനപ്രകാരമാണ് സൂചനാ പണിമുടക്ക് നടത്തുന്നത്.

ഇടത് ബിജെപി അനുകൂല സംഘടനകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+