കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ഫയലുകളില്‍ നിശ്ചിത സമയത്തിനുളളില്‍ മറുപടി നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം

  • By Neethu
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസില്‍ കെട്ടികിടക്കുന്ന ഫയലുകളില്‍ അഴിച്ചുപണി നടത്താന്‍ തുടക്കംക്കുറിച്ച് പിണറായി സര്‍ക്കാര്‍.

സര്‍ക്കാര്‍ ഓഫീസില്‍ എത്തുന്ന ഫയലുകളില്‍ നിശ്ചിത സമയത്തിനുള്ളില്‍ തീരമാനം എടുക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി. ഫയലുകളില്‍ കാലതാമസം വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരുമെന്നാണ് പറഞ്ഞിരിക്കുന്നത്.

 keralacm

കേരളത്തില്‍ നെഗറ്റീവ് ഫയല്‍ നോട്ട സംവിധാനമാണ് ഇപ്പോഴെന്നും ഇതില്‍ മാറ്റം വരുത്തി പോസ്റ്റീവ് ഫയല്‍ നോട്ട സംവിധാനം വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങള്‍ എങ്ങനെ തള്ളികളയാം എന്നതിന് പഴുതുകള്‍ നോക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. എന്നാല്‍ അതിന്റെ അത്യാവശ്യം മനസ്സിലാക്കി ജനങ്ങളുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു വേണ്ടി സെക്രട്ടറിയേറ്റില്‍ വിളിച്ച യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

English summary
Government officials should give reply for complaint files within correct time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X