കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാശ്വതീകാനന്ദ കൊല്ലപ്പെട്ടത് തന്നെ? സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചു. പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ആഭ്യന്തരവകുപ്പാണ് അന്വേഷണം പ്രഖ്യാപിച്ചത്. 2002ലാണ് ശിവഗിരി മഠാധിപതിയായ ശാശ്വതീകാനന്ദയെ മരിച്ച നിലയയില്‍ കണ്ടെത്തുന്നത്.

മുങ്ങി മരണമെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നത്. എന്നാല്‍ അടുത്തിടെയാണ് ശാശ്വതീകാനന്ദ കൊല്ലപ്പെട്ടതാണെന്ന് ബിജുരമേശ് വെളിപ്പെടുത്തിയത്. കൊല്ലപ്പെടുന്നതിന് മുമ്പ് ശാശ്വതീകാനന്ദയെ വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി ദുബായില്‍ വച്ച് മര്‍ദ്ദിച്ചിരുന്നെന്നും ഇരുവര്‍ക്കും മരണത്തില്‍ പങ്കുണ്ടെന്നും തരത്തിലുള്ള ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിച്ചത്. തുടര്‍ന്നാണ് ശാശ്വതികാനന്ദയുടെ മരണം വീണ്ടും സജീവ ചര്‍ച്ചയാകുന്നത്.

saswathikananda

നീന്തലറിയാവുന്ന ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിയ്ക്കുമെന്ന സംശയവും ബലപ്പെട്ടിരുന്നു. മരിയ്ക്കുന്ന സമയത്ത് അദ്ദേഹം പൂര്‍ണ ആരോഗ്യവാനായിരുന്നു. രാഷ്ട്രീയപരമായി ഏറെ കോളിളക്കം സൃഷ്ടിയ്ക്കുന്ന ഒന്ന് കൂടിയാണ് ശാശ്വതീകാനന്ദയുടെ മരണം. തുടരന്വേഷണം പുതിയ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു

English summary
Government ordered to reopen Saswathikananda's Murder Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X