കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞായറാഴ്ച പ്രവര്‍ത്തി ദിവസം: ചീഫ് സെക്രട്ടറിയുടെ വിവാദ പോസ്റ്റ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം

  • By Aiswarya
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍പ്രസിഡന്റ് എ.പി.ജെ അബ്ദുള്‍ കലാമിനോടുള്ള ആദരസൂചമായി ഞായറാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വിവാദ പോസ്റ്റ് പിന്‍വലിക്കാന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം.

ഞായറാഴ്ച പ്രവര്‍ത്തി ദിവസമാക്കണമോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അക്കാര്യത്തില്‍ തീരുമാനമായി എന്നുകരുതിയാണ് പോസ്റ്റിട്ടതെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

-jijithomson.jpg -Properties

കലാമിനോടുള്ള ആദര സൂചകമായി ഞായറാഴ്ച സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും പ്രവൃത്തി ദിനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ജിജി തോംസണ്‍ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

As a mark of respect to Shri @APJAbdulKalam, Sunday will be a working day for all #Kerala govt offices and educational institutions

Posted by Chief Secretary GoK on Tuesday, July 28, 2015

മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് ഇക്കാര്യത്തിലെ ഏറ്റവും പുതിയ തീരുമാനത്തിന് കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് ജിജി തോംസണ്‍ ഫേസ്ബുക്കില്‍ മറ്റൊരു പോസ്റ്റ് ഇട്ടു.

Pls wait for an updated decision on my earlier tweet.

Posted by Chief Secretary GoK on Tuesday, July 28, 2015

English summary
As a mark of respect to Shri APJAbdulKalam, Sunday will be a working day for all ‪‎Kerala‬ govt offices and educational institutions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X