കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മഹത്യ ചെയ്ത കർഷകന്റെ കടബാധ്യത സർക്കാർ ഏറ്റെടുത്തു!! ഇനി എല്ലാം സർക്കാർ തീർക്കും!!

ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ജോയിയുടെ കടബാധ്യതകൾ തീർക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തുക അനുവദിക്കും.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ ചെമ്പനോടയിൽ വില്ലേജ് ഓഫീസിൽ തൂങ്ങി മരിച്ച കർഷകൻ കാവിൽപുരയിടത്തിൽ ജോയ് എന്ന കെജെ തോമസിന്റെ ബാങ്ക് വായ്പകൾ സർക്കാർ ഏറ്റെടുത്തു. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ജോയിയുടെ കടബാധ്യതകൾ തീർക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തുക അനുവദിക്കും.

ഭൂനികുതി സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ജോയ് ആത്മഹത്യ ചെയ്തത്. ജോയ് ജീവനൊടുക്കുന്നതിന് കാരണക്കാരനായ വില്ലേജ് അസിസിറ്റന്റ് സിലീഷ് തോമസ് പിന്നീട് പോലീസിൽ കീഴടങ്ങിയിരുന്നു.

suicide

ജോയിയുടെ കുടുംബത്തിന് ചക്കിട്ടപ്പാറ സഹകരണ ബാങ്കില്‍ 13.16 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. കൂടാതെ മകള്‍ക്ക് വിദ്യാഭ്യാസ വായ്പയെടുത്ത വകയില്‍ പൂഴിത്തോട് യൂണിയന്‍ ബാങ്കില്‍ 3.31 ലക്ഷം രൂപയുടെ ബാധ്യതയും ഉണ്ട്.

ഈ രണ്ട് ബാധ്യതകളും തീര്‍ക്കാനുളള തുക ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും. ഭൂമിയുടെ തര്‍ക്കം പരിഹരിച്ച് നികുതി ഈടാക്കുന്നതിന് കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്താനും മന്ത്രിസഭ യോഗം തീരുമാനിച്ചു.

English summary
government pay suicide farmer joy's bank loan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X