15000 നഴ്സറികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

പുതിയ സ്ഥലവും കെട്ടിവും അതാതു പഞ്ചായത്തുകളുടെ ചെലവില്‍ കണ്ടെത്തണമെന്നതാണ് നിര്‍ദ്ദേശം. സാമൂഹിക നീതി വകുപ്പ് ഉത്തരവാദിത്വം പഞ്ചായത്തുകളുടെ മേല്‍ കെട്ടിവയ്ക്കുന്നെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്തെ അറുപതി ശതമാനത്തോളം അംഗന്‍വാടികളും സുരക്ഷിതമല്ലാത്ത രീതിയിലാണ് പ്രവര്‍ത്തിയ്ക്കുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. ഇത്തരം അംഗന്‍വാിടകള്‍ പ്രവര്‍ത്തിപ്പിയ്ക്കുന്നതിന് പുതിയ സ്ഥലവും കെട്ടിടവും കണ്ടെത്തുന്നത് പഞ്ചായത്തുകളെ സംബന്ധിച്ചിടത്തോളം അപ്രായോഗികമാണ്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ഉത്തരവാദിത്തം കാട്ടണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
അംഗന്‍വാടികളുടെ സുരക്ഷിതത്വം ഉറപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന സര്‍ക്കാര്‍ ഇതിന് വേണ്ട ധനസഹായം കൂടി നല്‍കിയാല്‍ മാത്രമേ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ എന്നാണ് സര്‍ക്കാര്‍ നിലപാട്.












Click it and Unblock the Notifications