കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലിനും വില കൂടും; മന്ത്രി പറഞ്ഞു

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: തീവണ്ടിക്കൂലിയും പാചകവാതക വിലയും മാത്രമല്ല ഇനി പാല്‍ വിലയും കുത്തിനെ കൂടാന്‍ പോകുന്നു. ഭക്ഷ്യവകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെസി ജോസഫ് ആണ് ഇക്കാര്യം അറിയിച്ചത്.

പാല്‍ വില കൂട്ടാതെ മുന്നോട്ട് പോകാനാകില്ലെന്ന് മില്‍മ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. ക്ഷീര കര്‍ഷകരുടെ പ്രശ്‌നങ്ങളെ അവഗണിക്കാനിവ്ല്ല. പാല്‍ ഉത്പാദിപ്പിക്കവര്‍ക്ക് ന്യായമായ വില നല്‍കണം എന്നും മന്ത്രി വ്യക്തമാക്കി.

Milma

കെപിസിസിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രതിനിധികളും തമ്മില്‍ നടത്തിയ കോഴിക്കോട് വച്ച് നടത്തിയ മുഖാമുഖം പരിപാടിയിലായിരുന്നു കെസി ജോസഫിന്റെ പ്രസ്താവന. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

പാല്‍ വില കൂട്ടുന്നതിനെതിരെ രാഷ്ട്രീ പാര്‍ട്ടികളുടേയും മറ്റും ശക്തമായ എതിര്‍പ്പുകളില്‍ വലിയ കഴമ്പില്ലെന്നാണ് പൊതു വാദം. കാരണം സാധാരണക്കാരായ ക്ഷീര കര്‍ഷകര്‍ക്കാണല്ലോ അതിന്റെ ഗുണം ലഭിക്കുക. എന്നാല്‍ പലപ്പോഴും മില്‍ കൊണ്ടുവരുന്ന വില വര്‍ദ്ധനയുടെ ഗുണം ക്ഷീര കര്‍ഷകര്‍ക്ക് കാര്യമായി ലഭിക്കാറില്ലെന്നതാണ് സത്യം.

മുന്‍ കാലത്തെ അപേക്ഷിച്ച് വിപണയില്‍ ഇപ്പോള്‍ മില്‍മക്ക് എതിരാളികള്‍ കൂടുതലാണ്. പാലും പാല്‍ ഉത്പന്നങ്ങളുമായി നിരവധി കമ്പനികളാണ് മത്സര രംഗത്തുള്ളത്. അതിര്‍ത്തി ജില്ലകളില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കമ്പനികളുടെ പാലും പാലുത്പന്നങ്ങളും ഇപ്പോള്‍ തന്നെ കുറഞ്ഞ വിലക്ക് ലഭിക്കുന്നുണ്ട്.

English summary
Government plans to increase milk price.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X