കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം..... സ്ത്രീ സൗഹൃദ ശൗചാലയങ്ങളും ഒരുങ്ങുന്നു!!

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതിക്ക് വിധിക്ക് വന്നാല്‍ പുതിയ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും സൗകര്യങ്ങള്‍ ഒരുക്കാനാണ് തീരുമാനം. നിലയ്ക്കലിലും സന്നിധാനത്തും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വിരിവെയ്ക്കാന്‍ പ്രത്യേക സൗകര്യവും പ്രത്യേക ശുചിമുറികളും ഒരുക്കും. ശുചിമുറികള്‍ക്ക് പ്രത്യേക നിറം നല്‍കും. അതേസമയം സന്നിധാനത്ത് സ്ത്രീകള്‍ക്ക് പ്രത്യേക ക്യൂ ഉണ്ടാകില്ലെന്നും ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു.

1

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. എല്ലാ ക്യാമ്പുകളിലും സ്ത്രീകള്‍ക്ക് പ്രത്യേകം ശൗചാലയങ്ങള്‍ ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോകുന്ന വഴിയിലും സ്ത്രീ സൗഹൃദ ശൗചാലയങ്ങള്‍ തയ്യാറാക്കും. അതേസമയം ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റംവരുത്തുന്നതിനോട് യോജിപ്പില്ലെന്ന് പന്തളം രാജകുടുംബം ആവര്‍ത്തിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലെ ആചാരക്രമങ്ങള്‍ നടപ്പിലാക്കേണ്ടത് ഹൈന്ദവ സമൂഹമാണെന്ന് രാജകുടുംബത്തിന്റെ പ്രതിനിധി ശശികുമാരവര്‍മ പറഞ്ഞു. ആചാരങ്ങളില്‍ മാറ്റം വരുത്തണമെങ്കില്‍ അത് തീരുമാനിക്കേണ്ടത് ഹൈന്ദവ ആചാര്യന്മാരാണന്നും സുപ്രീം കോടതിയല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പമ്പയില്‍ സ്ത്രീകള്‍ക്ക് സ്‌നാനത്തിനായി നിലവിലുള്ള കടവ് വിപുലമാക്കുമെന്നും കടകംപള്ളി വ്യക്തമാക്കിയിട്ടുണ്ട്. ഭക്തര്‍ക്കായി നിലയ്ക്കലില്‍ ബേസ് ക്യാമ്പ് വിപുലീകരിക്കും. ആദ്യ ഘട്ടത്തില്‍ ആറായിരം പേര്‍ക്ക് വിരിവെക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഇത് 10000 പേര്‍ക്കുള്ള സൗകര്യമായി വര്‍ധിപ്പിക്കാനാണ് തീരുമാനം. തിരക്ക് ഒഴിവാക്കാന്‍ ഡിജിറ്റല്‍ ബുക്കിങ് ഏര്‍പ്പെടുത്തും. ഇതിന് പുറമേ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കൂടുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കും. അതില്‍ 25 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യും.

ശബരിമലയില്‍ കുടുങ്ങിയത് കേരളത്തിലെ ബിജെപി... അണികളില്‍ കടുത്ത അസംതൃപ്തി; ആരുടെ പാർട്ടിയെന്ന് ചോദ്യംശബരിമലയില്‍ കുടുങ്ങിയത് കേരളത്തിലെ ബിജെപി... അണികളില്‍ കടുത്ത അസംതൃപ്തി; ആരുടെ പാർട്ടിയെന്ന് ചോദ്യം

Recommended Video

cmsvideo
ശബരിമല വിധിയിൽ താരങ്ങളുടെ പ്രതികരണം ഇങ്ങനെ | Oneindia Malayalam

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് 40 സീറ്റ് ലഭിക്കും... അധികാരത്തിന് അജിത് ജോഗി സഹകരിക്കണം!!ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് 40 സീറ്റ് ലഭിക്കും... അധികാരത്തിന് അജിത് ജോഗി സഹകരിക്കണം!!

English summary
goverment preparation for women entry in sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X