കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കില്ല, സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിയ്ക്കും

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: പത്ത് ബാറുകള്‍ക്ക് കൂടി ലൈസന്‍സ് നല്‍കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയ സമീപിയ്ക്കും . മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത് . ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് മന്ത്രിസഭ യോഗത്തില്‍ തീരുമാനമായത് . ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടും .

ഹൈക്കോടതി വിധി പരിഗണിച്ച് സര്‍ക്കാര്‍ പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുമെന്നായിരുന്നു സാചന . എന്നാല്‍ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിയ്ക്കുമെന്ന് കണ്ടാണ് ഉത്തരവിനെതിരെ സുപ്രീംകോടതിയ സമീപിയ്ക്കാനൊരുങ്ങുന്നത് .

Bar

അടച്ച് പൂട്ടിയ 418 ബാറുകളിലെ ഒരു ഫോര്‍ സ്റ്റാര്‍ ബാറും മൂന്ന് ത്രീ സ്റ്റാര്‍ ബാറും ഉള്‍പ്പടെ 10 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യം പരിശോധിയ്ക്കണമെന്നാണ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് . ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ തീരുമാനം ആയില്ലെങ്കില്‍ നികുതി വകുപ്പ് സെക്രട്ടറിയ്ക്കും എക്‌സൈസ് കമ്മീഷണര്‍ക്കും എതിരെ നടപടി എടുക്കേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു .

English summary
Government ready to approach Supreme Court on Bar License Issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X