മദ്യത്തിന്റെ വരുമാനം വേണ്ടെന്ന് മുഖ്യന്
കൊച്ചി: മദ്യത്തില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും ഒഴിവാക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കേ ലൈസന്‍സ് നല്‍കാവൂ എന്നാണ് സര്‍ക്കാരിന്റെ നയം. അക്കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായും മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു.
ഘട്ടം ഘട്ടമായി മദ്യ നിരോധനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആളുകളുടെ മദ്യാസക്തി കുറക്കാതെ നിരോധനം ഏര്‍പ്പെടുത്തിയാല്‍ അത് വലിയ സാമൂഹ്യവിപത്തിന് കാരണമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ബാര്‍ ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരും കെപിസിസിയും രണ്ട് തട്ടിലാണ് ഇപ്പോഴും. നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന് കെപിസി അധ്യക്ഷന്‍ വിഎം സുധീരന് നിര്‍ബന്ധം പിടിക്കുമ്പോള്‍, ലൈസെന്‍സ് നല്‍കിയതിന് ശേഷം നിലവാരം ഉയര്‍ത്തിയാല്‍ മതി എന്ന നിലപാടെടുത്ത ആളാണ് മുഖ്യമന്ത്രി.
അങ്ങനെ ഒരാള്‍ മാത്രം മദ്യ വിരുദ്ധനാകണ്ട എന്ന വിവാദ പരാമര്‍ശവും മുഖ്യമന്ത്രി കെപിസിസി-സര്‍ക്കാര്‍ ഏകോപന സമിതിയ യോഗത്തില്‍ പറഞ്ഞിരുന്നു. ത്രീ സ്റ്റാര്‍ പദവിയില്ലാത്ത ബാറുകള്‍ക്ക് താത്കാലികമായി ലൈസന്‍സ് നല്കാന് എക്സൈസ് വകുപ്പ് തീരുമാനിച്ചപ്പോള്‍ അകിനെ ശക്തമായി പിന്തുണച്ച ആളായിരുന്നു ഉമ്മന്‍ ചാണ്ടി.
മദ്യത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തേക്കാള്‍ ഏറെയാണ് മദ്യം കൊണ്ട് ഉണ്ടാകുന്ന നഷ്ടങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുവഴിക്ക് പോകുന്ന വരുമാനം മറ്റൊരു വഴിക്ക് നഷ്ടപ്പെടുകയാണെന്നാണ് മുഖ്യന്റെ അഭിപ്രായം.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications