കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപാനികൾക്ക് ഇനി ആഘോഷം; കേരളത്തിൽ പുതിയ ബ്രാന്റി ബ്രാന്റ് വരുന്നു; കാശ് കുറച്ച് കുറയും !

Google Oneindia Malayalam News

തിരുവനന്തപുരം : മദ്യം കഴിക്കുന്നവർക്ക് ആശ്വാസമാകുന്ന വേറിട്ട വാർത്തയാണ് കേരളത്തിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. അതായത്, അധികം കാശ് നൽകാതെ വില കുറഞ്ഞ മദ്യം നിങ്ങൾക്ക് കിട്ടും. ഇതിനുവേണ്ടി കേരള സർക്കാറിന്റെ നേതൃത്വത്തിൽ പുതിയ മദ്യബ്രാന്റ് ഇറക്കാൻ തീരുമാനിച്ചു.

മലബാർ ബ്രാന്റി എന്ന പേരിലായിരിക്കും പുതിയ മദ്യബ്രാന്റ് കേരളത്തിൽ ഇറങ്ങുന്നത്. ഇതിനു വേണ്ടിയുള്ള പ്രാരംഭ ഘട്ട നടപടികൾ ആരംഭിച്ചതായാണ് വിവരം. സംസ്ഥാനത്ത് വില കുറഞ്ഞ മദ്യം വാങ്ങുന്നതിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

kk

പൂട്ടിക്കിടക്കുന്ന മലബാർ ഡിസ്റ്റിലറിയിൽ നിന്ന് മലബാർ ബ്രാന്റി എന്നതിലേക്കാണ് പുതിയ ബ്രാന്റി ശ്രദ്ധ ചെലുത്താൻ പോകുന്നത്. ആറുമാസത്തിനുള്ളിൽ മലബാർ ബ്രാന്റിയുടെ ഉൽപാദനം ആരംഭിക്കാനാണ് സർക്കാർ തീരുമാനം . ഇതു സംബന്ധിച്ച് ചർച്ചകൾ പൂർത്തിയായി. അതിവേഗം തീരുമാനം സ്വീകരിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം , ജനങ്ങളുടെ പ്രിയപ്പെട്ട ബ്രാന്‍ഡായ ജവാന്‍ റമ്മിന്റെ ഉല്‍പ്പാദനം വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട് . പരമാവധി ബ്രാന്റി ഉൽപാദനത്തിന് കേരളം പിന്തുണ നൽകുന്നതോടെ നിലവിലെ വില കുറഞ്ഞ മദ്യത്തിന്റെ ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞേക്കും. സാധാരണ ഒരു ലിറ്റർ ജവാൻ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുമ്പോൾ 3.5 രൂപ സർക്കാറിന് നഷ്ടം വരുന്നതായാണ് റിപ്പോർട്ട്.

ഈ നഷ്ടം കണക്കിലെടുത്ത് തന്നെ ജവാന്റെ ഉത്പാദനം നിലവിൽ സംസ്ഥാനത്ത് കുറവാണ്. ഇതിന് പിന്നാലെയാണ് വില കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. തിരുവല്ല ട്രാവൻകൂർ ഷു​ഗർ മിൽസിൽ ജവാന്റെ ഉത്പാദനം ഉയർത്തും.

വിവാഹിതരാവാതെ ഒരുമിച്ച് കഴിഞ്ഞ് ഗർഭിണിയായാൽ ഗർഭഛിദ്രം നടത്താനാവില്ല: ഡൽഹി ഹൈക്കോടതിവിവാഹിതരാവാതെ ഒരുമിച്ച് കഴിഞ്ഞ് ഗർഭിണിയായാൽ ഗർഭഛിദ്രം നടത്താനാവില്ല: ഡൽഹി ഹൈക്കോടതി

അതേസമയം , ജവാന്റെ ഉൽപാദനത്തിൽ ഇടപ്പെട്ട് ബെവ്‌കോ രംഗത്തെത്ത് എത്തിയിരുന്നു. സ്പിരിറ്റിന്റെ വില ഉയരുകയാണെന്നും ഈ സാഹചര്യത്തിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ജവാന്റെ വില ഉയർത്തണമെന്നും ആണ് ബെവ്‌കോ നേരത്തെ ശുപാർശ ചെയ്തത്. ഇതിന് പിന്നാലെ ജനപ്രിയ ബ്രാന്‍ഡായ ജവാന്‍ റമ്മിന്റെ വില 10% കൂട്ടി നിശ്ചയിക്കണമെന്ന് ബെവ്‌കോ ആവശ്യപ്പെട്ടിരുന്നു .

ദേശീയ പ്രക്ഷോഭം വരുന്നു; മോദിയെ ടാര്‍ഗറ്റ് ചെയ്ത് ത്വരിത നീക്കം, രഹസ്യമായി അറിഞ്ഞ് ബിജെപിദേശീയ പ്രക്ഷോഭം വരുന്നു; മോദിയെ ടാര്‍ഗറ്റ് ചെയ്ത് ത്വരിത നീക്കം, രഹസ്യമായി അറിഞ്ഞ് ബിജെപി

അതേസമയം , കഴിഞ്ഞ മൂന്നാഴ്ചകളായി സംസ്ഥാനത്തെ വിവിധ ബിവറേജ് ഔട്ട്ലെറ്റുകളിലും ബാറുകളിലും വില കുറഞ്ഞ മദ്യം കിട്ടാനില്ല. വലിയ ക്ഷാമമാണ് നിലവിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് വിവരം . അതേസമയം , തിരുവല്ലയിൽ മാത്രം ആറ് ബോട്ട്ലിങ്ങ് ലൈനുകളാണ് ഉളളത്. ഇത് വർധിപ്പിക്കാനാണ് സർക്കാർ തീരുമാനം . നിലവില്‍ രണ്ട് ലൈനുകള്‍ക്ക് കൂടി ഇപ്പോൾ അംഗീകാരം നൽകിയിട്ടുണ്ട് .

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
Government ready to launch a new liquor brand in Kerala called Malabar Brandy goes trending
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X