പിണറായി സർക്കാരിന്റെ കൈവിട്ട കളി; സ്കൂളുകളുടെ 50 മീറ്റര്‍ അരികെ ബാറുകള്‍ ആകാം
പിണറായി സർക്കാരിന്റെ കൈവിട്ട കളി, സ്കൂളുകളുടെ 50 മീറ്റര്‍ അരികെ ബാറുകള്‍ ആകാം
Recommended Video

സ്‌കൂളുകളുടെ 50 മീറ്റര്‍ അരികെ ബാറുകള്‍ ആകാം! | Oneindia Malayalam
തിരുവനന്തപുരം: ബാറുകളുടെ ദൂര പരിധി കുറച്ച് സംസ്ഥാന സർക്കാരിന്റെ കൈവിട്ട കളി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങള്‍ക്കും അരികെ ബാറുകൾ സ്ഥാപിക്കാനുള്ള ദൂരപരിധി സർക്കാർ അമ്പത് മീറ്ററാക്കി കുറച്ചു. നിലവിൽ 200 മീറ്ററാണ് ദൂര പരിധി. 2011ൽ 200 മീറ്റർ ആയിരുന്ന ദൂര പരിധിയാണ് സർക്കാർ ഇപ്പോൾ കുറച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.
ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ, ഡീലക്സ് , ഹെറിറ്റേജ് ഹോട്ടലുകൾക്കാണ് ഇളവ്. അതേസമയം ത്രീ സ്റ്റാർ ഹോട്ടലുകളുടെ ദൂര പരിധി 200 മീറ്ററായി തന്നെ തുടരും. സ്കൂളുകള്‍, ആരാധനാലയങ്ങൾ, പട്ടിക ജാതി, പട്ടിക വർഗ കോളനി എന്നിവയ്ക്ക് സമീപത്ത് ബാറുകൾ സ്ഥാപിക്കുമ്പോൾ 200 മീറ്റർ അകലം പാലിക്കണമെന്നാണ് നിലവിലെ ചട്ടം. കള്ളു ഷാപ്പുകൾക്ക് ഇത് 400 മീറ്റർ ആണ്.

ദൂരപരിധി കുറച്ചു കൊണ്ട് വിദേശ മദ്യചട്ടത്തിൽ ഉടൻ തന്നെ സർക്കാർ ഭേദഗതി വരുത്തും. സർക്കാരിന്റെ പുതിയ തീരുമാനത്തോടെ നിരവധി ബാറുകൾക്കാണ് ലൈസൻസ് ലഭിക്കാൻ പോകുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ ബാറുകളുടെ ദൂരപരിധി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ജൂലൈയിൽ എക്സൈസ് കമ്മീഷ്ണർ സർക്കാരിന് കത്തയച്ചിരുന്നു.












Click it and Unblock the Notifications