കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്തൂരിരംഗന്‍: കര്‍ഷകര്‍ക്ക് വിനയായത് സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് :പിണറായി

  • By Desk
Google Oneindia Malayalam News

ഇടുക്കി: സംസ്ഥാന വനം വകുപ്പ് ജനവാസ മേഖലയെയും കൃഷിയിടങ്ങളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കസ്തൂരിരംഗന്‍ വിഷയത്തില്‍ കര്‍ഷകര്‍ക്ക് വിനയായി തീര്‍ന്നതെന്ന് സി. പി. എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. അടിമാലിയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കി കിട്ടാന്‍ ലഭിച്ച അവസരംപോലും കര്‍ഷകര്‍ക്ക് എതിരാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഗ്രൗണ്ട്‌റൂഫിങ്ങ് നടത്തി ജനവാസമേഖലയെ ഒഴിവാക്കിവേണമായിരുന്നു റിപ്പോര്‍ട്ട് നല്‍കേണ്ടിയിരുന്നത്. വനം വകുപ്പിന്റെ റിപ്പോര്‍ട്ടിലൂടെ ജനവാസകാര്‍ഷിക മേഖലകള്‍ ഇ.എസ്.എയുടെ പരിധിയില്‍ ഉള്‍പ്പെടുകയാണ് ചെയ്തിരിക്കുന്നത്. ഗോവയ്ക്ക് ഇളവ് ലഭിച്ചിട്ടും കേരളത്തിന് കിട്ടാതെ പോയത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാലാണ്.

Pinarayi Vijayan

നാണ്യവിള ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് ഇടുക്കിയിലെ കര്‍ഷകരാണ്. ഇതിനു പുറമെയാണ് കര്‍ഷകരുടെ കഴുത്തില്‍ ഡമോക്ലിസിന്റെ വാളുപോലെ കസ്തൂരിരംഗനും ഊരാക്കുടുക്കായി മാറിയത്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജനങ്ങളുടെ ഭയാശങ്കകള്‍ അകറ്റും. ജനങ്ങളെ മറന്നുകൊണ്ടുള്ള വികസനമായിരിക്കില്ല എല്‍.ഡി.എഫ് നടപ്പാക്കുക. കര്‍ഷകരെ മറന്നുകൊണ്ടുള്ള വികസനം എല്‍.ഡി.എഫ് അജണ്ടയല്ല.

പട്ടയം നല്‍കിയും കര്‍ഷകരെയും ആദിവാസികളെയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വഞ്ചിച്ചു. പട്ടയ രേഖമാത്രമാണ് നല്‍കിയത്. ഭൂമിതേടി പട്ടയം കിട്ടിയവര്‍ വലയുകയാണ്. ഇതും യുഡിഎഫ് സര്‍ക്കാരിന്റെ മറ്റൊരു തട്ടിപ്പാണെന്നും പിണറായി വ്യക്തമാക്കി. ഉപാധിരഹിത പട്ടയമാണ് എല്‍ഡിഎഫ് നയം. തോട്ടം തൊഴിലാളികള്‍ക്ക് സ്വന്തമായി വീട് വേണമെന്നതാണ് എല്‍ഡിഎഫ് ലക്ഷ്യം. ലയങ്ങളില്‍ നിന്നിറക്കി വിടുന്ന സാഹചര്യം ഇനിയുണ്ടാകരുതെന്നും പിണറായി പറഞ്ഞു.

English summary
Government report on agriculture land hits lot of farmers-Pinarayi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X