കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ 4 സംഭവങ്ങൾ കേരളത്തിൽ കൊവിഡ് കൂട്ടിയേക്കും;3 മാസം തരണം ചെയ്താൽ സാധാരണ നിലയിലേക്ക്,ബി ഇക്ബാല്‍

Google Oneindia Malayalam News

തിരുവനന്തപുരം; കേരളത്തിൽ കൊവിഡ് പോസ്റ്റിവിറ്റി നിരക്ക് കുറയുന്നുവെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന റിപ്പോർട്ട്.തീവ്രരോഗവ്യാപനമുണ്ടായ ഒക്ടോബര്‍ മാസത്തെ ആദ്യ രണ്ട് ആഴ്ചകളെ അപേക്ഷിച്ച് ഇതുവരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കാര്യമായ കുറവാണ് ഉണ്ടായത്. എന്നാല്‍ ജാഗ്രത കൈവിട്ടാല്‍ രോഗവ്യാപന ഉയർന്നേക്കുമെന്ന മുന്നറിയിപ്പാണ് വിദഗ്ദർ നൽകുന്നത്.

.നവംബർ-ഡിസംബർ-ജനുവരി മാസങ്ങളിൽ ആൾകൂട്ടങ്ങളിലൂടെ അതിവ്യാപനം സംഭവിക്കാൻ സാധ്യതയുള്ള നാല് സാഹചര്യങ്ങൾ നമ്മുടെ മുന്നിലുണ്ടെന്നത് പ്രത്യേകം പരിഗണിക്കേണ്ടതുണ്ട് പറയുകയാണ് ആരോഗ്യവിദഗ്‌ധൻ ഡോ. ബി ഇക്‌ബാൽ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്

ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്

ബംഗാൾ, ഡൽഹി, മണിപ്പൂർ, കേരളം ഈ നാലു സംസ്ഥാനങ്ങളിലാണ് ഇപ്പോൾ കോവിഡ് കേസുകൾ മറ്റ് സംസ്ഥാനങ്ങളെക്കാൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് അതേയവസരത്തിൽ കേരളത്തിൽ കോവിഡ് നിയന്ത്രണ വിധേയമായി വരുന്നുണ്ടെന്നാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മറ്റും സൂചിപ്പിക്കുന്നത്,.

 പ്രത്യേകം പരിഗണിക്കണം

പ്രത്യേകം പരിഗണിക്കണം

മരണനിരക്ക് കേരളത്തിലാണ് ഏറ്റവും കുറവ് എന്ന സ്ഥിതി നിലനിർത്താൻ നമുക്ക് കഴിയുന്നുണ്ട്, എങ്കിലും അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ വീണ്ടും രോഗവ്യാപനം വർധിക്കാം.നവംബർ-ഡിസംബർ-ജനുവരി മാസങ്ങളിൽ ആൾകൂട്ടങ്ങളിലൂടെ അതിവ്യാപനം സംഭവിക്കാൻ സാധ്യതയുള്ള നാല് സാഹചര്യങ്ങൾ നമ്മുടെ മുന്നിലുണ്ടെന്നത് പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്:

പുറപ്പെടുവിച്ചിട്ടുണ്ട്

പുറപ്പെടുവിച്ചിട്ടുണ്ട്

. 1. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, 2. ശബരിമല തീർത്ഥാടനം, 3. ക്രിസ്തുമസ്സ്. 4. പുതുവർഷം. ശബരിമല തീർത്ഥാടനത്തിന്റെയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റേയും നടത്തിപ്പ് സംബന്ധിച്ച് വ്യക്തമാ‍യ മാര്‍ഗനിർദ്ദേശങ്ങൾ സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും പുറപ്പെടുവിച്ചിട്ടുണ്ട്.

കൊവിഡ് മാനദണ്ഡങ്ങൾ

കൊവിഡ് മാനദണ്ഡങ്ങൾ

ഇവ കൃത്യതയോടെ നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കേണ്ടതാണ്. ഇവക്കെല്ലാം പുറമേ, സംസ്ഥാന നേരിടുന്ന പ്രതിസന്ധിയുടെ സാഹചര്യത്തിൽ, സമരങ്ങളടക്കമുള്ള ഏത് പരിപാടിയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് മാത്രം സംഘടിപ്പിക്കാൻ ബഹുനസംഘടനകളും രാഷ്ടീയപാർട്ടികളും പ്രത്യേകം ശ്രദ്ധിക്കയും വേണം

കടുത്ത വെല്ലുവിളി

കടുത്ത വെല്ലുവിളി

കോവിഡ് കേരളത്തിലെത്തിയ 2020 ജനുവരിക്ക് ശേഷം എറ്റവും കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടിവരുന്ന മാസങ്ങളിലൂടെയാണ് നാം കടന്ന് പോവുന്നതെന്ന ബോധ്യത്തോടെ എല്ലാ ഭിന്നതകളും മാറ്റിവച്ച് കേരള ജനത ഒറ്റക്കെട്ടായി കോവിഡ് പെരുമാറ്റചട്ടങ്ങൾ പാലിക്കേണ്ട സമയമാണിത്.

കൂടുതൽ ജാഗ്രത

കൂടുതൽ ജാഗ്രത

ഇവിടെ സൂചിപ്പിച്ച ആൾകൂട്ട സാധ്യതയുള്ള സന്ദർഭങ്ങളിൽ പ്രത്യേകിച്ചും കൂടുതൽ ജാഗ്രത പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.. നവംബർ-ഡിസംബർ-ജനുവരി മാസങ്ങൾ വലിയ പ്രശ്നങ്ങളില്ലാതെ തരണം ചെയ്യാൻ കഴിഞ്ഞാൽ നമുക്ക് സാധാരണ നിലയിലേക്ക് അതിവേഗം തിരിച്ച് വരാൻ കഴിയും. .

 സാഹചര്യം അനുകൂലം;ഇടത് കോട്ടകള്‍ തകര്‍ക്കാന്‍ യുഡിഎഫ്..പുതിയ സമവാക്യം..നേരിട്ടറങ്ങി സംസ്ഥാന നേതാക്കൾ സാഹചര്യം അനുകൂലം;ഇടത് കോട്ടകള്‍ തകര്‍ക്കാന്‍ യുഡിഎഫ്..പുതിയ സമവാക്യം..നേരിട്ടറങ്ങി സംസ്ഥാന നേതാക്കൾ

ബിനീഷിന്റെ വീട്ടിൽ ബാലാവകാശ കമ്മീഷൻ.. ഭാര്യയേയും കുഞ്ഞിനേയും പുറത്ത് വിട്ട് ഇഡി.. അത്യന്തം നാടകീയതബിനീഷിന്റെ വീട്ടിൽ ബാലാവകാശ കമ്മീഷൻ.. ഭാര്യയേയും കുഞ്ഞിനേയും പുറത്ത് വിട്ട് ഇഡി.. അത്യന്തം നാടകീയത

യുഎസിൽ '2000' ത്തിലെ തർക്കം ആവർത്തിക്കുമോ? അന്നത്തെ ബുഷിന്റെ വിജയം.. ഇന്ന് ട്രംപ് കോടതിയിലേക്ക്യുഎസിൽ '2000' ത്തിലെ തർക്കം ആവർത്തിക്കുമോ? അന്നത്തെ ബുഷിന്റെ വിജയം.. ഇന്ന് ട്രംപ് കോടതിയിലേക്ക്

Recommended Video

cmsvideo
|Oxford University hopes Vaccine will be enter in market soon Oneindia Malayalam

English summary
Government's covid expert committee chairman Dr B Ibals'warning regarding covid situation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X