• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജിഎസ്‌ടി നികുതി വിഹിതം സംസ്ഥാനങ്ങൾക്ക്‌ നൽകാനാവില്ലെന്ന കേന്ദ്ര തിരുമാനം തിരുത്തണം; സിപിഎം

തിരുവനന്തപുരം; ജിഎസ്‌ടി നികുതി വിഹിതമായി സംസ്ഥാനങ്ങള്‍ക്ക്‌ കേന്ദ്രം നല്‍കേണ്ട 2.35 ലക്ഷം കോടി രൂപ നല്‍കാനാവില്ലെന്ന്‌ കേന്ദ്രഗവണ്‍മെന്റ് ജിഎസ്‌ടി കൗണ്‍സിൽ തിരുമാനം സംസ്ഥാന സർക്കരിന് കനത്ത ബാധ്യത വരുത്തി വെയ്ക്കുമെന്ന് സിപിഎം. ഇതിന്റെ ഭാഗമായി കേരളത്തിനും ആയിരക്കണക്കിന്‌ കോടി രൂപ കിട്ടാതെവരും. ഏപ്രില്‍ മുതല്‍ ജൂലൈ 31 വരെയുള്ള നാല്‌ മാസക്കാലത്തേയ്‌ക്ക്‌ 7100 കോടി രൂപയോളം ലഭിക്കാനുണ്ട്‌. ആഗസ്റ്റ്‌ മുതല്‍ ഡിസംബര്‍ വരെയുള്ള പ്രതീക്ഷിത വിഹിതം ചേര്‍ക്കുമ്പോള്‍ 9000 കോടി രൂപ കൂടി ലഭിക്കേണ്ടതുണ്ട്‌. കേന്ദ്രം നല്‍കാനുള്ള തുക നിഷേധിച്ചാല്‍ 2020ലെ കുടിശ്ശിക മാത്രം 16,000 കോടി രൂപയിലധികമാകും, സിപിഎം പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി തകര്‍ക്കുകയും ശമ്പളമുള്‍പ്പെടെയുള്ള നിത്യ ചെലവുകള്‍ നല്‍കാന്‍ പണമില്ലാതെ വരുകയും ചെയ്യുന്ന സ്ഥിതി ഇതുവഴി സംജാതമാകും. ജി.എസ്‌.ടി സമ്പ്രദായം നടപ്പിലാക്കുന്നതിന്‌ മുമ്പ്‌ സംസ്ഥാനങ്ങള്‍ക്ക്‌ സ്വന്തമായി നികുതി നിശ്ചയിക്കാനും പിരിക്കാനുമുണ്ടായിരുന്ന അവകാശം ഇല്ലാതാക്കി മുഴുവന്‍ നികുതി പിരിവും കേന്ദ്രം ഏറ്റെടുക്കുകയാണുണ്ടായത്‌. ഈ കേന്ദ്രനിയമം വഴി സംസ്ഥാനങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താനുള്ള നിയമത്തിലെ വ്യവസ്ഥ അംഗീകരിക്കില്ല എന്നാണ്‌ കേന്ദ്രഗവണ്‍മെന്റ്‌ നിലപാട്‌.

cmsvideo
  PMO Explores Common Voter List For Lok Sabha, State And Local Polls | Oneindia Malayalam

  കേന്ദ്രഗവണ്‍മെന്റ്‌ നല്‍കേണ്ട വിഹിതം നല്‍കുന്നതിന്‌ പകരം സംസ്ഥാനം കടമെടുത്ത്‌ ചെലവ്‌ നടത്തണം എന്നാണ്‌ ഇപ്പോള്‍ കേന്ദ്രഗവണ്‍മെന്റ്‌ നിര്‍ദ്ദേശിക്കുന്നത്‌. പ്രളയം, പ്രകൃതിക്ഷോഭങ്ങള്‍ തുടങ്ങി ഇപ്പോള്‍ കൊവിഡ്‌ മഹാമാരി കൂടി നേരിടേണ്ടി വന്ന സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്‌. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങളെ സഹായിക്കേണ്ട കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കാനുള്ള അര്‍ഹതപ്പെട്ട നികുതി വിഹിതം നല്‍കിയില്ലെങ്കില്‍ കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനവും, ശമ്പളവും പെന്‍ഷനുമുള്‍പ്പെടെയുള്ള അടിസ്ഥാന ചെലവുകളും പ്രതിസന്ധിയിലാകും. കേന്ദ്രഗവണ്‍മെന്റ്‌ തീരുമാനത്തിനെതിരെ വിവിധ സംസ്ഥാന ഗവണ്‍മെന്റുകള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു.

  ഈ നിലപാട്‌ തിരുത്താന്‍ കേന്ദ്രഗവണ്‍മെന്റ്‌ തയ്യാറാകണമെന്നും സംസ്ഥാനങ്ങളെ ദുരിതത്തിലാക്കുന്ന നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിന്‌ എല്ലാവരും ഒറ്റക്കെട്ടായി രംഗത്ത്‌ വരണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

  'നിപ, ഓഖി കൊറോണ.. എരണം കെട്ടവന്‍ നാടുഭരിച്ചാല്‍ നാട് മുടിയും,പിണറായി ദൈവങ്ങളെ തൊട്ട് കളിച്ചു'

  സോണിയയിലും രാഹുലിലും വിശ്വാസം, കത്തയച്ചതില്‍ ഉറച്ച് ജിതിന്‍ പ്രസാദ, പ്രതിഷേധത്തില്‍ പിന്നോട്ടില്ല!!

  ഗസ്റ്റ് ആർട്ടിസ്റ്റായി വന്ന് സ്റ്റാറായ തരൂർ! അതിൽ നിന്ന് സാധാരണക്കാരുടെ ശശി അണ്ണനിലേക്കുള്ള സമ്മതി

  English summary
  government's decision not to pay GST tax to the states should be reversed; CPM
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X