Get Updates
Get notified of breaking news, exclusive insights, and must-see stories!

പിരിച്ച തുകയുടെ പകുതി പോലും സര്‍ക്കാര്‍ ചിലവഴിച്ചില്ല, റീബില്‍ഡ് കേരള നിശ്ചലമായെന്ന് കെ സുരേന്ദ്രന്‍

കോട്ടയം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിന്റെ റീ ബില്‍ഡ് കേരള പദ്ധതിയുടെ പശ്ചാത്തലത്തിലാണ് വിമര്‍ശനം. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ റീബില്‍ഡ് കേരള പൂര്‍ണമായും നിശ്ചലമായതായെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

പദ്ധതിക്ക് വേണ്ടി പിരിച്ച തുകയുടെ പകുതി പോലും സര്‍ക്കാര്‍ ചിലവഴിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയം ജില്ലയിലെ മഴക്കെടുതി മൂലമുണ്ടായ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പ്രളയങ്ങളില്‍ ജനങ്ങള്‍ക്ക് ഉണ്ടായ നഷ്ടം നികത്താന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നേരത്തെ നടന്ന ദുരന്തങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഒന്നും പഠിച്ചിട്ടില്ലെന്നതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെ ദുരന്തം. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഗൗരവത്തില്‍ മുന്നോട്ട് പോവുന്നില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

kerala

വീടുകള്‍ ചെളിയും കല്ലുംകൊണ്ട് നിറഞ്ഞിട്ടും ഇവിടെ സന്നദ്ധസംഘടനകളെ മാത്രമേ കാണുന്നുള്ളൂ. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എവിടെയും കാണുന്നില്ല. മരണപ്പെട്ടവരെ പോലെ വീടുകള്‍ നശിച്ചവരെയും സഹായിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. എല്ലാവര്‍ക്കും ഉടന്‍ അടിയന്തര നഷ്ടപരിഹാരം നല്‍കണം. പ്രളയകാലത്ത് കേന്ദ്രസര്‍ക്കാരും ജനങ്ങളും കയ്യയച്ച് സഹായിച്ചിട്ടും സംസ്ഥാനത്തിന്റെ അലംഭാവം കാരണമാണ് ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാതായിപ്പോയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രളയത്തില്‍ മരണപ്പെട്ടവര്‍ക്ക് മാത്രമല്ല വീടും സ്ഥലവും നഷ്ടമായവര്‍ക്കും ധനസഹായം നല്‍കണമെന്ന് സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഉടുതുണി പോലും മാറാന്‍ ഇല്ലാതെ സര്‍വ്വസ്വവും നഷ്ടമായവര്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. കോട്ടയം ജില്ലയിലൊക്കെ സൈന്യം ഇറങ്ങിയ ശേഷം മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിന് വേഗം വന്നത്. ഇടുക്കിയിലും വൈകുന്നേരം വരെ സര്‍ക്കാര്‍ സംവിധാനങ്ങളൊക്കെ നിര്‍ജ്ജീവമായിരുന്നെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തിയിരുന്നു.

ക്യൂട്ട് ആന്‍ഡ് സിമ്പിള്‍ ലുക്കില്‍ മൃദുല വിജയ്: ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
    ശോഭ സുരേന്ദ്രന്‍ ഔട്ട്; മെട്രോമാന്‍ ഇന്‍..ചെയ്തത് കൊടും ചതി | Oneindia Malayalam

    ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, മേഖല പ്രസിഡന്റ് എന്‍ ഹരി, ജില്ലാ സെക്രട്ടറി വിസി അജി കുമാര്‍, മണ്ഡലം പ്രസിഡന്റ് കെബി മധു, സംസ്ഥാന കൗണ്‍സില്‍ അംഗം ടി എ ഹരികൃഷ്ണന്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സോബിന്‍ ലാല്‍, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.വി നാരായണന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.വി അഭിലാഷ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അശ്വന്ത് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+