കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാളീകേര കര്‍ഷക സംഘത്തിന് അഭിമാന നേട്ടം; വിപുലീകരണത്തിന് സര്‍ക്കാരിന്റെ കൈത്താങ്ങ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: എണ്‍പതിനായിരം അംഗങ്ങളുള്ള നാളീകേര കര്‍ഷക സംഘത്തിന് അഭിമാന നേട്ടം,വിപുലീകരണത്തിന് സര്‍ക്കാരിന്റെ കൈത്താങ്ങ് വടകര കോക്കനട്ട് ഫാര്‍മേഴ്സ പ്രൊഡ്യൂസര്‍ കമ്പനിയുടെ വിപുലീകരണത്തിന് സര്‍ക്കാരിന്റെ കൈത്താങ്ങ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി 90 ലക്ഷം രൂപയാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്.

ഹാദിയ കേസില്‍ എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കി, പുതിയ റിപ്പോര്‍ട്ടിലുള്ളത്... ഹാദിയ ദില്ലിയിലേക്ക്ഹാദിയ കേസില്‍ എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കി, പുതിയ റിപ്പോര്‍ട്ടിലുള്ളത്... ഹാദിയ ദില്ലിയിലേക്ക്

കര്‍ഷകരില്‍ നിന്ന് നേരിട്ട് നാളീകേരം സംഭരിക്കുന്നതിനും മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനുമാണ് വടകര കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിക്ക് വടകര മേഖലയിലെ പതിനഞ്ച് തദ്ദേശസ്ഥാപനങ്ങള്‍ ആറ് ലക്ഷം രൂപ വീതം റിവോള്‍വിങ് ഫണ്ട് നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

kuttiadithega

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 29 നാളീകേര കമ്പനികളില്‍ ആദ്യമായാണ് ഒരു കമ്പനിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് റിവോള്‍വിങ് ഫണ്ട് അനുവദിച്ച് കൊടുക്കുന്നതിന് സര്‍ക്കര്‍ ഉത്തരവാകുന്നത്.

എണ്‍പതിനായിരം കര്‍ഷക അംഗങ്ങളും എണ്ണായിരത്തില്‍പരം ഓഹരി ഉടമകളുമുള്ള കമ്പനി 150 കോക്കനട്ട് പ്രൊഡ്യൂസര്‍ സൊസൈറ്റികളും 12 ഫെഡറേഷനുകളും അടങ്ങിയതാണ്. കമ്പനിയുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന വടകര, കൊയിലാണ്ടി, പയ്യോളി നഗരസഭകള്‍ക്കും 12 പഞ്ചായത്തുകള്‍ക്കുമാണ് അനുമതി നല്‍കിയത്.

മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി വില്‍ക്കുന്നതിന് പുറമെ നിത്യോപയോഗ സാധനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നുമുണ്ട്. 2015ല്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി ഇന്ന് നാളീകേര വികസന ബോര്‍ഡിന് കീഴില്‍ മികച്ച കമ്പനികളിലൊന്നാണ്.

ഡി കൊക്കോസ് എന്ന പേരിലാണ് കമ്പനി ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. നീര, ചോക്ളേറ്റ്, വെജിറ്റബിള്‍ വാഷ്, വെളിച്ചെണ്ണ തുടങ്ങി നിരവധി ഉല്‍പന്നങ്ങളും വിപണിയിലിറക്കിയിട്ടുണ്. പൊതു വിപണിയില്‍ നിന്നും രണ്ട് രൂപ അധികം നല്‍കിയാണ് കേര കര്‍ഷകരില്‍ നിന്നും നാളികേരം ശേഖരിക്കുന്നത്.

English summary
Government's support for coconut farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X