കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സുരക്ഷ ശക്തമാക്കണം'; പി ജയരാജന് പുത്തന്‍കാര്‍; 35 ലക്ഷം ഖജനാവില്‍ നിന്ന് ചെലവാക്കാന്‍ അനുമതി

Google Oneindia Malayalam News

തിരുവനന്തപുരം: സി പി എം സംസ്ഥാന സമിതി അംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് പുതിയ കാര്‍ വാങ്ങുന്നതിന് 35 ലക്ഷം രൂപ അനുവദിച്ചത് വിവാദമാകുന്നു. ഖാജി ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയ്ക്കാണ് പി ജയരാജന് പുതി കാര്‍ വാങ്ങുന്നത്. വ്യവസായ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട്. പി ജയരാജന്റെ ശാരീരിക അസ്വസ്ഥതയും ഉയര്‍ന്ന സുരക്ഷ സംവിധാനമുള്ള വാഹനത്തിന്റെ ആവശ്യകതയും പരിഗണിച്ചാണ് 35 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.

1

അന്ന് ദിലീപ് കാണിച്ച അതേ തന്ത്രമാണ് ഇന്ന് ഷോണ്‍ ജോര്‍ജും കാണിക്കുന്നത്: ബൈജു കൊട്ടാരക്കരഅന്ന് ദിലീപ് കാണിച്ച അതേ തന്ത്രമാണ് ഇന്ന് ഷോണ്‍ ജോര്‍ജും കാണിക്കുന്നത്: ബൈജു കൊട്ടാരക്കര

ഇപ്പോള്‍ ഉപയോഗിക്കുന്ന വാഹനം കാലപ്പഴക്കത്തെ തുടര്‍ന്ന് നിരവധി തവണയാണ് അറ്റകുറ്റപ്പണികള്‍ക്കായി കയറ്റിയത്. ഇതേ തുടര്‍ന്നാണ് പുതിയ വാഹനം വാങ്ങുന്നതെന്ന് ഉത്തരവില്‍ പറയുന്നു. വ്യവസായ മന്ത്രി പി രാജീവ് ചെയര്‍മാനായ ഖാദി ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡാണ് പി ജയരാജന് വേണ്ടി 35 ലക്ഷത്തിന്റെ കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്.

2

മന്ത്രിസഭ യോഗം ഈ തീരുമാനത്തിന് അംഗീകാരം നല്‍കുകയായിരുന്നു. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെയാണ് സര്‍ക്കാര്‍ 35 ലക്ഷം രൂപ മുടക്കി പുതിയ കാര്‍ വാങ്ങുന്നത്. അതീവ സുരക്ഷയുള്ള കാറാണ് പി ജയരാജന് വേണ്ടി വാങ്ങുന്നത്. ബുള്ളറ്റ് പ്രൂഫ് സംവിധാനം വാഹനത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

3

അതേസമയം, കാര്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി പി ജയരാജന്‍ രംഗത്തെത്തി. തനിക്ക് ബുള്ളറ്റ് പ്രീഫ് സംവിധാനമുള്ള വാഹനമാണ് വാങ്ങുന്നതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പി ജയരാജന്‍ പ്രതികരിച്ചു. പത്ത് വര്‍ഷം പഴക്കമുള്ള വാഹനമാണ് ഉപയോഗിക്കുന്നതെന്നും അത് പലപ്പോഴും നിന്നു പോകുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

4

പരമാവധി 35 ലക്ഷം രൂപയുടെ കാര്‍ വാങ്ങാന്‍ ഖാധി ബോര്‍ഡ് തീരുമാനിക്കുകയും സര്‍ക്കാരിനോട് അനുമതി വാങ്ങുകയുമായിരുന്നു. നിലവില്‍ വൈസ് ചെയര്‍മാന്‍ ഉപയോഗിക്കുന്ന വാഹനം ഒട്ടേറെ പ്രശ്‌നമുള്ളതാണ്. ഖാദി ബോര്‍ഡിനെ നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ്. അതീവ സുരക്ഷ വേണ്ടത് തനിക്കാണ്.

5

അങ്ങനെയുള്ള കാറ്റഗറിയിലുള്ള ആളാണ് ഞാന്‍. ഖാദി ബോര്‍ഡിന്റെ വിപണനവും പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിന് നല്ലൊരു വാഹനം ആവശ്യമാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്തെ മൂന്ന് മന്ത്രിമാര്‍ക്കും പുതിയ കാറുകള്‍ വാങ്ങുകയാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

6

ഈ രാശിക്കാരെ ഈ ദിവസം കാത്തിരിക്കുന്നത് സന്തോഷ വാർത്ത, നിങ്ങളുടെ നാൾഫലം അറിയണ്ടേ?ഈ രാശിക്കാരെ ഈ ദിവസം കാത്തിരിക്കുന്നത് സന്തോഷ വാർത്ത, നിങ്ങളുടെ നാൾഫലം അറിയണ്ടേ?

മന്ത്രിമാരായ ജി ആര്‍ അനില്‍, വിന്‍ വാസവന്‍, വി അബ്ദുറഹിമാന്‍, ചീഫ് വിപ്പ് ഡോ എന്‍ ജയരാജ് എന്നിവര്‍ക്ക് വേണ്ടിയാണ് പുതിയ കാറുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നത്. കാലപ്പഴക്കത്തിന്റെ പേരിലാണ് മന്ത്രിമാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നത്. മൂന്ന് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ വി ഐ പി ഉപയോഗത്തിന് നല്‍കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം. ഇത് കണക്കാക്കിയാണ് പുതിയ വാഹനം സ്വന്തമാക്കുന്നത്.

7

'തരൂരിനെ വിലക്കിയതിന് പിന്നിൽ മുഖ്യമന്ത്രിക്കുപ്പായം തയ്ച്ച് വെച്ചവർ, ആരെന്നറിയാം'; കെ മുരളീധരൻ'തരൂരിനെ വിലക്കിയതിന് പിന്നിൽ മുഖ്യമന്ത്രിക്കുപ്പായം തയ്ച്ച് വെച്ചവർ, ആരെന്നറിയാം'; കെ മുരളീധരൻ

അഞ്ച് ലക്ഷം കിലോ മീറ്റര്‍ പിന്നിട്ട ഇന്നോവ വാഹനങ്ങള്‍ ഒരു കുഴപ്പവുമില്ലാതെ റോഡിലൂടെ ഓടുമ്പോഴാണ് കാലപ്പഴക്കത്തിന്റെ പേരില്‍ മന്ത്രിമാര്‍ക്ക് ഇടയ്ക്കിടെ വാഹനങ്ങള്‍ മാറ്റുന്നത്, ഇപ്പോള്‍ മാറ്റുന്ന വാഹനങ്ങള്‍ 2018ല്‍ വാങ്ങിയതും രണ്ട് ലക്ഷ കിലോ മീറ്റര്‍ ഒടിയവയുമാണ്. ഇപ്പോള്‍ 1.3 കോടി രൂപയാണ് കാറുകള്‍ക്കായി അനുവദിച്ചിട്ടുള്ളത്. ഇതോടൊപ്പം ഹൈക്കോടതി ജഡ്ജിമാര്‍ക്ക് നാല് ഇന്നോവ ക്രിസ്റ്റകള്‍ കൂടി വാങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

English summary
Government sanctioned 35 lakh for Khadi Board Vice Chairman P Jayarajan to buy a new car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X