കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗിയ്ക്ക് വീണ്ടും കുരുക്ക്: സര്‍ക്കാരിന് 640 കോടി നല്‍കണം

Google Oneindia Malayalam News

ദില്ലി: വിവാദത്തില്‍ കുടുങ്ങി നിരോധനം നേരിടേണ്ടി വന്ന മാഗി നൂഡില്‍സിന് വീണ്ടും കുരുക്ക് വീഴുന്നു. നെസ്ലെ കമ്പനി 640 കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

ഉപഭോക്തൃകാര്യ വകുപ്പ് ഇത് സംബന്ധിച്ച് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിച്ചിരിയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നെസ്ലെ കമ്പനിയാണ് ഈ തുക നല്‍കേണ്ടത്.

Maggi Noodles

സുരക്ഷിതമല്ലാത്തതും അപകടകരവുമായി ഭക്ഷ്യ വസ്തു ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വിറ്റു എന്നാണ് നെസ്ലെ കമ്പനിയ്‌ക്കെതിരെയുള്ള പരാതി. ഇത് ജനങ്ങളുടെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ട്. മാത്രമല്ല, തെറ്റിദ്ധരിപ്പിയ്ക്കുന്ന പരസ്യങ്ങളിലൂടെ കമ്പനി കൊള്ളലാഭം ഉണ്ടാക്കിയതായും സര്‍ക്കാര്‍ ആരോപിയ്ക്കുന്നു.

640 കോടി രൂപ നഷ്ടപരിഹാരം ലഭിയ്ക്കുമ്പോള്‍ ആ തുക ഉപഭോക്തൃ ക്ഷേമ നിധിയില്‍ നിക്ഷേപിയ്ക്കും എന്നാണ് വകുപ്പ് അറിയിച്ചിട്ടുള്ളത്. നഷ്ടപരിഹാരം നല്‍കുന്ന ദിനസം വരെ 18 ശതമാനം പലിശ ഈടാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അനുവദനീയമായതിലും അധികം അളവില്‍ ഈയവും എംഎസ്ജിയും കണ്ടെത്തിയതോടെയാണ് മാഗി നൂഡില്‍സ് കുടുങ്ങിയത്. തുടര്‍ന്ന് രാജ്യവ്യാപകമായി മാഗി നൂഡില്‍സിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.

English summary
The consumer affairs department on Tuesday filed a complaint against food major Nestle India with the National Consumer Disputes Redressal Commission (NCDRC) seeking damages of Rs 640 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X