ഗവര്‍ണറുടെ റിപ്പബ്ലിക് ദിനസന്ദേശത്തില്‍ സര്‍ക്കാരിന് ഉപദേശം?
തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പബ്ലിക്ദിനാഘോഷങ്ങള്‍ക്ക് തുടക്കമായത് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ പതാക ഉയര്‍ത്തിയതോടെ ആയിരുന്നു. പതാക ഉയര്‍ത്തിയതിന് ശേഷം നലല്‍കിയ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അദ്ദേഹം ഉപദേശിക്കുകയും ചെയ്തു.
ഭരണം സുതാര്യമായിരിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. ഭരണത്തിലുള്ളവര്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാര്യത്തില്‍ ഉത്തരവാദിത്തമുള്ളവരായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. മികച്ച ഭരണം കാഴ്ചവക്കേണ്ടത് സര്‍ക്കാരുകളുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ നിലവാരം സംബന്ധിച്ചും ഗവര്‍ണര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനത്തിലും സുതാര്യത വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. വിദ്യാഭ്യാസ നിലവാരം ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം സുതാര്യമാണെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എപ്പോഴും പറയുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് അങ്ങനെ തോന്നുന്നില്ലെന്ന് സംശയിക്കുന്നതുകൊണ്ടാവും ഗവര്‍ണര്‍ ഇത്തരത്തില്‍ ഒരു ഉപദേശം നല്‍കിയതെന്നാണ് ചിലരെങ്കിലും പറയുന്നത്. സംസ്ഥാനത്തെ ധനമന്ത്രി തന്നെ അഴിമതി ആരോപണം നേരിടുന്ന സാഹചര്യത്തില്‍ ഗവര്‍ണറുടെ പരാമര്‍ശത്തിന് ഒരു വിമര്‍ശന സ്വഭാവമുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
സംസ്ഥാനത്ത് എല്ലാ ജില്ലാകേന്ദ്രങ്ങളിലും റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടന്നു. മിക്കയിടത്തും മന്ത്രിമാര്‍ പതാക ഉയര്‍ത്തി. സ്കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തി.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications