Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രാന്‍സ് ജന്‍ഡര്‍ ശസ്ത്രക്രിയ സുരക്ഷിതമാക്കാന്‍ സർക്കാർ ഇടപെടണം: വിഡി സതീശന്‍

തിരുവനന്തപുരം: ശസ്ത്രക്രിയ സുരക്ഷിതമാക്കാന്‍ സർക്കാർ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ടാന്‍സ് ജന്‍ഡറായ അനന്യയുടേയും പങ്കാളി ജിജുവിന്‍റേയും മരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിഡി സതീശന്റെ പ്രതികരണം. ഇരുവരുടേയും മരണം മരണം ആ സമൂഹത്തെ സംബന്ധിച്ചിടത്തോളം രക്തസാക്ഷിത്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'അനന്യ കുമാരി അലക്സിന്റെ ആത്മഹത്യയും അവരുടെ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായിരുന്ന അവസ്ഥയെ കുറിച്ച് ഉള്ള വാർത്തകളും ഉണ്ടാക്കിയ ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ അനന്യയുടെ പങ്കാളി ജിജുവിന്റെ മരണ വാർത്തയും വലിയ നോവാവുകയാണ്'-വിഡി സതീശന്‍ പ്രസ്താവനയില്‍ പറഞ്ഞു.

 paravur-vdsatheesan

ഏറെ മാനസിക പീഡനവും ചൂഷണവും അനുഭവിക്കുന്ന ഒരു സമൂഹമാണ് ലൈംഗിക ന്യൂനപക്ഷങ്ങൾ. അവർക്ക് വേണ്ടിയുള്ള പദ്ധതികൾ രൂപപ്പെടുത്തുമ്പോൾ അവർ ചൂഷണം ചെയ്യപ്പെടില്ല എന്ന് ഉറപ്പാക്കേണ്ട ബാധ്യത കൂടെയുണ്ട്. സമൂഹത്തിനു മുന്നിൽ തങ്ങളുടെ ഐഡന്റിറ്റി സ്ഥാപിച്ചെടുക്കുന്നതിനാണ് അവരുടെ ജീവിതത്തിലെ ഓരോ നിമിഷത്തെയും പോരാട്ടം.

Recommended Video

cmsvideo
    കണ്ടുനിൽക്കാനാകില്ല അനന്യയുടെ മൃതസംസ്കാരം..അനന്യ ആഗ്രഹിച്ചപോലെ.. | Oneindia Malayalam

    ആ പോരാട്ടം ഒരു പരിഷ്കൃത സമൂഹം ഏറ്റെടുക്കേണ്ടതാണ്. പല ശസ്ത്രക്രിയകളും പരാജയപ്പെടുന്നുണ്ടെന്നും എന്നാൽ പലരും അപമാനം ഭയന്ന് പുറത്തു പറയാറില്ലയെന്നുമാണ് ആ സമൂഹത്തിൽ പെട്ടവർ പറയുന്നത്. അവരുടെ മരണം ആ സമൂഹത്തെ സംബന്ധിച്ചിടത്തോളം രക്തസാക്ഷിത്വമാണ്. ഇത് ഒരു പാഠമായി ഉൾക്കൊണ്ട് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+